Top

സ്റ്റാര്‍ ഹോട്ടലില്‍ മോട്ടിവേഷന്‍ ക്ലാസ്, ലക്ഷ്വറി കാര്‍ തെളിവായി കാണിക്കും; മണി ചെയിന്‍ തട്ടിപ്പില്‍ പണം നഷ്ടമായെന്ന് യുവാക്കളുടെ പരാതി

കൊച്ചിയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ തട്ടിപ്പെന്ന് പരാതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസിനുമാണ് പരാതി ലഭിച്ചിരിക്കുന്നത്. ബിസയര്‍ മാര്‍ക്കറ്റിങ് മണി ചെയിന്‍ തട്ടിപ്പു കേസ് പ്രതി അനീഷ് മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇവോ ഗ്ലോബലെന്ന പുതിയ കമ്പനിയുടെ പേരിലാണ് വ്യാപകമായി തട്ടിപ്പ് അരങ്ങേറുന്നത്. 2011-12 കാലഘട്ടത്തില്‍ നടന്ന ബിസയര്‍ മണി ചെയിന്‍ മാര്‍ക്കറ്റിങ് തട്ടിപ്പു കേസിലെ പ്രതി അനീഷ് മേനോനും സംഘത്തിനുമെതിരെയാണ് പുതിയ പരാതി. തൃശ്ശൂര്‍ ആസ്ഥാനമായി ഇവോ […]

23 Jan 2021 12:01 PM GMT
ആർ അരുൺ രാജ്

സ്റ്റാര്‍ ഹോട്ടലില്‍ മോട്ടിവേഷന്‍ ക്ലാസ്, ലക്ഷ്വറി കാര്‍ തെളിവായി കാണിക്കും; മണി ചെയിന്‍ തട്ടിപ്പില്‍ പണം നഷ്ടമായെന്ന് യുവാക്കളുടെ പരാതി
X

കൊച്ചിയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ തട്ടിപ്പെന്ന് പരാതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസിനുമാണ് പരാതി ലഭിച്ചിരിക്കുന്നത്. ബിസയര്‍ മാര്‍ക്കറ്റിങ് മണി ചെയിന്‍ തട്ടിപ്പു കേസ് പ്രതി അനീഷ് മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇവോ ഗ്ലോബലെന്ന പുതിയ കമ്പനിയുടെ പേരിലാണ് വ്യാപകമായി തട്ടിപ്പ് അരങ്ങേറുന്നത്.

2011-12 കാലഘട്ടത്തില്‍ നടന്ന ബിസയര്‍ മണി ചെയിന്‍ മാര്‍ക്കറ്റിങ് തട്ടിപ്പു കേസിലെ പ്രതി അനീഷ് മേനോനും സംഘത്തിനുമെതിരെയാണ് പുതിയ പരാതി. തൃശ്ശൂര്‍ ആസ്ഥാനമായി ഇവോ ഗ്ലോബലെന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് തട്ടിപ്പെന്ന് ഇഡിക്കും പോലീസിനും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകനും കലൂര്‍ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ മാളുകളില്‍ കണ്ടുമുട്ടുന്ന സംഘം പിന്നീട് ഇവിടെനിന്ന് കാക്കനാട് ഭാഗത്തെ ഫ്‌ളാറ്റിലേക്ക് പോകും. ഇവിടെ രാത്രി തുടങ്ങി പുലര്‍ച്ചെ വരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവെച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കുക. വിലകൂടിയ കാറുകളില്‍ വരുന്ന തട്ടിപ്പുകാര്‍, തങ്ങള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് നടത്തിയാണ് ഈ കാറും മറ്റും വാങ്ങിയതെന്നു കൂടി വ്യക്തമാക്കുന്നതോടെ യുവാക്കള്‍ ചതിയില്‍ വേഗം വീഴും. പണം നിക്ഷേപിച്ചാല്‍ കുറഞ്ഞസമയംകൊണ്ട് കോടികള്‍ സമ്പാദിക്കാമെന്നാണ് തട്ടിപ്പുകാര്‍ നല്‍കുന്ന വാഗ്ദാനം. കോവിഡ് സമയത്ത് തൊഴില്‍ നഷ്ടമായ നിരവധി യുവാക്കള്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ 10-ന് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ അനീഷ് മേനോനും സംഘവും ഗ്ലോബല്‍ മീറ്റിങ് സംഘടിപ്പിച്ചിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇവര്‍ മീറ്റിങ്ങ് സംഘടിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. രജിസ്‌ട്രേഷനോ മറ്റ് രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയതായി ഡിജിപിക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് പിടിക്കപ്പെട്ടാല്‍ കമ്പനിയുടെ പേരുമാറ്റി വീണ്ടും തട്ടിപ്പിനിറങ്ങുന്നതാണ് ഇത്തരക്കാരുടെ രീതിയെന്ന് വിമര്‍ശനമുണ്ട്.

Next Story