‘ആ കള്ളച്ചിരി ഒരു അഡിക്ഷനാണ്’; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം കാണാം

മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം വൈറലാവുന്നു. അനീഷ് ഉപാസനയാണ് ഫോട്ടോഗ്രഫര്‍. വളരെ കാഷ്വല്‍ ലുക്കിലുള്ള ഫോട്ടോ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലാണ് പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Concept Photography- Aniesh Upaasana Costume – Murali Venu Designer – Jishad Shamsudeen Makeup – Liju Pamamcode Hair Stylist – Bijeesh Balakrishnan

Posted by Mohanlal on Tuesday, 1 December 2020

‘അതിപ്പോ എങ്ങനെ വന്നാലും ആ ഒരു കള്ളം ചിരി..
ഒരുപാട് കാലായിട്ടുള്ള അഡിക്ഷനാണു.. അതാണ് ചന്തം’

‘ലാലേട്ടന്റ് ചിരിക്ക് ഒരു മാറ്റവും ഇല്ല.:: ചുള്ള നായിട്ടുണ്ട്:, ഷര്‍ട്ടിന്റ് വില, പുറത്തു വിടരുത്’

‘എന്ത് ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലോ സജി. അ ശ്രീകുമാരന്‍ കൊണ്ട് പോയി നശിപ്പിച്ചു എന്ന് പറഞ്ഞാല് മതി.’

‘മമ്മൂട്ടിയുടെ മകന്റെ പ്രായമേ തോന്നൂ’

Concept Photography – Aniesh Upaasana

Posted by Mohanlal on Wednesday, 18 November 2020

ഇതിന് മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഷൂട്ട് ചിത്രവും വൈറലായിരുന്നു. ആ ചിത്രവും അനീഷ് ഉപാസന തന്നെയാണ് എടുത്തത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രം. പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Covid 19 updates

Latest News