‘ചൂടാണ്, കൈപൊള്ളും’; വൈറലായി മോഹൻലാലിൻറെ പുതിയ കുക്കിംഗ് വീഡിയോ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിൻറെ പാചക വൈധക്ത്യം വ്യക്തമാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വിരൽ ആയിരിക്കുകയാണ്. സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് വീഡിയോ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ചൂട് പാനിൽ മീൻ വറുത്തെടുക്കുകയാണ് മോഹൻലാൽ. പശ്ചാത്തലത്തിൽ ജസ്റ്റിൻ ബീബറിന്റെ ‘ഇന്റെൻഷൻസ്’ എന്ന ഗാനവും കേൾക്കാം. ‘ചൂടാണ്, കൈപൊള്ളും’, എന്ന കുറിപ്പോടെയാണ് സമീർ ഹംസയുടെ പോസ്റ്റ്.

ഇതാദ്യമായല്ല മോഹൻലാലിൻറെ പാചകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നേരത്തെ ദുബായിൽ വെച്ച് മോഹൻലാൽ പാചകം ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ആറാട്ട്’ ആണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ ചിത്രം. ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം വരിക്കാശ്ശേരിമനയില്‍ ആണ് ആരംഭിക്കുന്നത്..

ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ആറാട്ട്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബ്ലോക്ബസ്റ്റര്‍ ചിത്രമായ ‘പുലിമുരുകനു’ ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദാണ്.

Covid 19 updates

Latest News