‘ഓളങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം’; ഭിന്നശേഷി കലാകാരന്മാരുടെ കവർ വീഡിയോയുമായി മോഹൻലാൽ

ഭിന്നശേഷി കലാകാരന്മാർ ചേർന്നൊരുക്കിയ ഓളങ്ങൾ എന്ന കവർ വീഡിയോ ഷെയർ ചെയ്തു മോഹൻലാൽ. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് താരം വീഡിയോ ഷെയർ ചെയ്തത്. ഓളങ്ങളുടെ ഭാഗമാകുന്നതിലെ സന്തോഷവും മോഹൻലാൽ അറിയിച്ചു.

‘ആസ്മാൻ ഫൗണ്ടേഷൻ ട്രസ്റ്റും ധന്യ രവിയും ചേർന്ന് ഒരുക്കുന്ന ഓളങ്ങൾ എന്ന ഈ അത്ഭുതകരമായ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. തങ്ങളുടെ പോരായ്മകളെക്കാൾ കഴിവുകൾക്ക് പ്രാധാന്യം നൽകണമെന്ന് ഒരുകൂട്ടം കലാകാരന്മാരുടെ ഓർമപ്പെടുത്തൽ ആണ് ഈ വീഡിയോ’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിക്കുന്നു.

I am happy that I could associate with this wonderful project named #Olangal by Aasmaan Foundation Trust and Dhanya…

Posted by Mohanlal on Saturday, December 5, 2020

ആസ്മാൻ ഫൗണ്ടേഷൻ ട്രസ്റ്റും ധന്യ രവിയും ചേർന്ന് രൂപകൽപ്പന ചെയ്ത സന്നദ്ധസേവകരുടെ സംഘമാണ് ഓളങ്ങൾ. വ്യത്യാസങ്ങൾക്കതീതമായി ആളുകളെ ഒന്നിപ്പിക്കാൻ എല്ലാവരേയും പ്രചോദിപ്പിക്കാനും എല്ലാവർക്കും പഠിക്കാനും വളരാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.

ഇളയരാജ , ഒ എൻ വി കുറുപ്പ്, എസ്.ജാനകി, ഭവതാരിനി, ശ്രാവൺ എന്നിവരുടെ ഗാനങ്ങൾക്കാണ് ഓളങ്ങൾ കവർ വീഡിയോ ഒരുക്കിയത്. അഭിരാമി ആർ, ഹീന ശർമ്മ, രേവതി നാരായണസ്വാമി, ഉദയൻ വി കെ, സുധ സുബ്ബരാമൻ, ജൂഡിത്ത് ആൻ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. രഞ്ജിത്ത് മേലപ്പട്ട് ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

Covid 19 updates

Latest News