‘ജോർജ്കുട്ടിയും കുടുംബവും കൊണ്ടുവരുന്ന സർപ്രൈസിനായി കാത്തിരിക്കുക’; ദൃശ്യം 2ന്റെ റീൽ കാർഡുമായി മോഹൻലാൽ

ദൃശ്യത്തിന്റെ ഏഴാം വാർഷിക ദിനത്തിൽ ദൃശ്യം 2ന്റെ റീല് കാർഡ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ‘ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത് . ദൃശ്യം 2ന്റെ ടീസർ ജനുവരി 1ന് പുറത്തിറങ്ങുമെന്നും ജോർജ്കുട്ടിയും കുടുംബവും കൊണ്ടുവരുന്ന സർപ്രൈസിനായി കാത്തിരിക്കുക എന്നും താരം കൂട്ടിച്ചേർത്തു.

മോഹൻലാലിൻറെ ഫേസ്ബുക്ക് കുറിപ്പ്

വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു… പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം…
ദൃശ്യം
ഇന്ന് ഈ ഡിസംബർ 19ന് … ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ…
ദൃശ്യം 2 ടീസറിൻ്റെ …
കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ… ജനുവരി 1ന് .. പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്.

വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു… പിന്നീട് നടന്നത്, നിങ്ങൾക്കും…

Posted by Mohanlal on Saturday, December 19, 2020
Covid 19 updates

Latest News