‘സസ്പെൻസ് കില്ലറു’മായി റിയാസ് ഖാൻ; പോസ്റ്റർ ഷെയർ ചെയ്ത മോഹൻലാൽ

റിയാസ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘സസ്പെൻസ് കില്ലറി’ന്റെ പോസ്റ്റർ ഷെയർ ചെയ്ത മോഹൻലാൽ. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

‘റിയാസ് ഖാനും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.നവാഗതനായ അനീഷ് ജെ കരിനാട് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കും.

സംവിധായകൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കുന്നത്. ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കും. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ മാഫിയ ശശിയാണ് ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. എഡിറ്റിംഗ്- ഹാഷിം, സംഗീതം- ഷാനോ ജോർജ് ഫ്രാൻസിസ്, കലാസംവിധാനം- പ്രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപു ശിവദീപം.. ജെ പി എസ്‌ ഇന്റർനാഷനലിന്റെ ബാനറിൽ ജോസ്‌കുട്ടി പാലായും ആന്റണി കുമ്പളവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Covid 19 updates

Latest News