‘രാഷ്ട്രത്തിനായി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവിനാണ് പതാക ദിനം ആചരിക്കുന്നത്’; ഓര്‍മപ്പെടുത്തലുമായി മോഹന്‍ലാല്‍

ഇന്ത്യൻ പതാക ദിനത്തിന്റെ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തലുമായി മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ദിനത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയത്. യുദ്ധത്തില്‍ മരിച്ചവരുടെ പുനരധിവാസം, ഇന്ത്യന്‍ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം, വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസം എന്നീ ആവശ്യങ്ങള്‍ക്കായാണ് പതാക ദിനം ആചരിക്കുന്നതെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്.
• യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം.
• ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.
• വിമുക്ത
ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.
പതാകകൾ വിതരണം ചെയ്തുകൊണ്ട് സായുധ സേനാപതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.
പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.

മോഹന്‍ലാല്‍

ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ…

Posted by Mohanlal on Sunday, 6 December 2020

ഇന്ത്യന്‍ സേനയിലെ ധീര രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായാണ് 1949 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് രാജ്യം പതാക ദിനം ആചരിക്കുന്നത്. വിമുക്ത ഭടന്‍മാര്‍, സൈനികരുടെ വിധവകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായുളള
ധനശേഖരണവും നടത്താറുണ്ട്.

Covid 19 updates

Latest News