ആദരാഞ്ജലികൾ ബാലേട്ടാ; പ്രണാമം അർപ്പിച്ച് മോഹൻലാൽ

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന് പ്രണാമം അർപ്പിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പി ബാലചന്ദ്രന് പ്രണാമം അർപ്പിച്ചത്.

ആദരാഞ്ജലികൾ ബാലേട്ടാ.

മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അങ്കിൾ ബൺ എന്ന സിനിമയ്ക്കായാണ് പി ബാലചന്ദ്രൻ ആദ്യമായി തിരക്കഥ എഴുതുന്നത്. തുടർന്ന് ഉള്ളടക്കം, അഗ്നിദേവൻ, പവിത്രം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ മോഹൻലാൽ സിനിമകൾക്കായി അദ്ദേഹം തിരക്കഥാ രചിച്ചു.മോഹൻലാലിന് പുറമേ സുരേഷ് ഗോപി, നിവിൻ പോളി, ജയസൂര്യ, ബിജു മേനോൻ തുടങ്ങി മലയാള സിനിമയിലെ നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകൾക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

Covid 19 updates

Latest News