ആൻ്റണി പെരുമ്പാവൂരിൻ്റെ മകളുടെ മനസമ്മതച്ചടങ്ങ്; ആശീർവദിച്ച് മോഹൻലാൽ

നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ ആശീർവദിക്കാനെത്തി മോഹന്‍ലാല്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ചായിരുന്നു മോഹന്‍ലാല്‍ സാനിധ്യമറിയിച്ചത്. പള്ളിയില്‍ വെച്ചു നടന്ന മനസ്സമത ചടങ്ങില്‍ ഭാഗമാകുന്നതിനായി എത്തിയ മോഹന്‍ലാല്‍ എല്ലാ ചടങ്ങുകളും തീര്‍ന്ന ശേഷമാണ് മടങ്ങിയത്.

ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ എമില്‍ വിന്‍സന്റിന്റെയും മനസമ്മതമാണ് നടന്നത്. ഡിസംബറിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ നടന്ന വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയത്തില്‍ ഒരു കാരണവരുടെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ മോഹന്‍ലാലുണ്ടായിരുന്നു.

വെള്ള ജൂബ്ബയും മുണ്ടുണിഞ്ഞാണ് മോഹന്‍ലാല്‍ ചടങ്ങില്‍ എത്തിയത്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രമായ ‘ആറാട്ട്’ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ ചടങ്ങിനായി എത്തിയത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം വരിക്കാശ്ശേരിമനയില്‍ ആണ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. ‘പുലിമുരുകനു’ ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

Covid 19 updates

Latest News