‘ആറാട്ടി’ന്റെ സെറ്റില്‍ മോഹന്‍ലാല്‍ എത്തി; ചിത്രീകരണം ആരംഭിച്ചു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ആറാട്ടി’ന്റെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം വരിക്കാശ്ശേരിമനയില്‍ ആണ് ആരംഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുക ശ്രദ്ധ ശ്രീനാഥാണ്.

Joined at the sets of my new movie Aaraattu Directed by Unnikrishnan B and written by Udayakrishna

Posted by Mohanlal on Sunday, 22 November 2020

ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ആറാട്ട്. പേരില്‍ വ്യത്യസ്തതയുളള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബ്ലോക്ബസ്റ്റര്‍ ചിത്രമായ ‘പുലിമുരുകനു’ ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദാണ്

Covid 19 updates

Latest News