Top

‘ഒതുക്കലിനിടെ മടങ്ങിവരാന്‍ സഹായിച്ചത് ലാലേട്ടന്‍’; ബാല

സിനിമയില്‍ തന്നെ ഒരുപാട് പേര് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും സിനിമയിലും നല്ല വ്യക്തികളുണ്ടെന്ന് നടന്‍ ബാല. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം ബാല തിരിച്ച് വരുന്നത്. അതിന് തന്നെ സഹായിച്ചത് സംവിധായകന്‍ വൈശാഖും, മോഹന്‍ലാലുമാണെന്ന് ബാല റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാല്‍, വൈശാഖ് എന്നിവരാണ് എന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അന്ന് ഞാന്‍ പറഞ്ഞു, ഇത്രയും പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് […]

18 Jan 2021 11:19 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഒതുക്കലിനിടെ മടങ്ങിവരാന്‍ സഹായിച്ചത് ലാലേട്ടന്‍’; ബാല
X

സിനിമയില്‍ തന്നെ ഒരുപാട് പേര് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും സിനിമയിലും നല്ല വ്യക്തികളുണ്ടെന്ന് നടന്‍ ബാല. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം ബാല തിരിച്ച് വരുന്നത്. അതിന് തന്നെ സഹായിച്ചത് സംവിധായകന്‍ വൈശാഖും, മോഹന്‍ലാലുമാണെന്ന് ബാല റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍, വൈശാഖ് എന്നിവരാണ് എന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അന്ന് ഞാന്‍ പറഞ്ഞു, ഇത്രയും പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഞാന്‍ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വിഷയമല്ല. കഥപാത്രം നിങ്ങള്‍ക്ക് ചേരുമെന്നാണ് വൈശാഖ് പറഞ്ഞത്. അത് തന്നെയാണ് മോഹന്‍ലാലിന്റെയും അഭിപ്രായമെന്നും പറഞ്ഞു. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത്. ഒരു ഭാഗത്ത് ചിലര്‍ നമ്മളെ താഴ്ത്താന്‍ നോക്കിയാലും, സിനിമയില്‍ നമ്മളെ കാത്ത് കൊണ്ട് പോകാന്‍ നല്ല മനസുള്ള വ്യക്തികളും ഉണ്ട്.

ബാല

എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട്. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം. ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.

ബാലയ്ക്ക് റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ജനുവരി 19ന് കോട്ടയത്ത് വെച്ചാണ് ബാലയുടെ ബിരുദാനന്തര ചടങ്ങ് നടക്കുക. കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍ വെച്ച നടക്കേണ്ട ബിരുദാനന്തര ചടങ്ങ് കൊവിഡ് കാരണമാണ് കോട്ടയത്തേക്ക് മാറ്റിയത്. അതിനാല്‍ ഔദ്യോഗിക രേഖകള്‍ അടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു.

ബാല ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായ റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയത്. സൗത്ത് ഇന്ത്യയില്‍ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമ താരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിരവധി ജീവകാരുണ്ടയ പ്രവര്‍ത്തനങ്ങളാണ് ബാല നടത്തി വരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി പേര്‍ക്കും ബാല സഹായങ്ങള്‍ ചെയ്ത് വരുന്നുണ്ട്

Popular

    Next Story