നാടൻ മീൻ പൊരിച്ചത് ഉണ്ടാക്കി മോഹൻലാൽ, പ്രിയദർശന്റെ അമ്മയുടെ റിസിപ്പിയാണെന്ന് താരം; വീഡിയോ കാണാം

ലോക്‌ഡൗൺ കാലങ്ങളെ എങ്ങനെയാണ് ഗുണപ്രദമായി ഉപയോഗിച്ചതെന്ന് വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ . അഭിനയത്തിൽ മാത്രമല്ല പാചകത്തിലും വിദഗ്ധനാണെന്ന് താരം ഇതിനോടകം സോഷ്യൽ മീഡിയയിലെ മിക്ക വീഡിയോയിലൂടെയും തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ ഒരു പാചക വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് മലയാളിയുടെ പ്രിയ താരം .

‘കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള സംരക്ഷണ നടപടിയായി വീട്ടിൽ താമസിക്കാൻ ഞങ്ങൾ എല്ലാവരോടും ആവശ്യപ്പെട്ടു. ഇത്രയും കാലം ഞങ്ങളാരും അങ്ങനെ ചെയ്യാൻ തയ്യാറായില്ല. എനിക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഈ സമയങ്ങളെ ഉൽ‌പാദനക്ഷമമാക്കുന്നതിന് ഞാൻ ഒരു ദിനചര്യ ചാർട്ട് ചെയ്തു. അന്നുമുതൽ ഒരു വീഡിയോ ഇതാ.’ ഇപ്രകാരമായിരുന്നു മോഹൻലാൽ തന്റെ പാചക വീഡിയോയ്ക്ക് നൽകിയ വിശദീകരണം.

സംവിധായകനും സുഹൃത്തുമായ പ്രിയദർശന്റെ അമ്മയുടെ റിസ്സിപ്പിയാണ് പരീക്ഷിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കാളാഞ്ചി സീബാസ് എന്ന മീനാണ് ഫ്രൈ ചെയ്യുന്നതിനായി ഉപയോഗിച്ചത്. ഫ്രൈ ചെയ്യുന്നതിനാവശ്യമായ ചേരുവകൾ ഏതൊക്കെയാണെന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

‘കിച്ചന്റെ സ്റ്റൈലും ലാലേട്ടനെയും ഫ്രിഡ്ജിൽ എന്താണെന്നും എല്ലാം നോക്കി കുക്കിംഗ്‌ കാണാൻ വീണ്ടും ഒന്നുകൂടി കാണേണ്ടിവന്നു അടിപൊളി ലാലേട്ടാ’, ലാലേട്ടാ, സൂപ്പർ പ്രസന്റേഷൻ’. ‘നോൺ വെജ് കഴിക്കാത്ത എനിക്ക് വരെ കണ്ടിട്ട് ഇഷ്ടായി. സബ്ജക്റ്റ് നോളജ് ഇല്ലാത്തോണ്ട് ബോയിംഗ് ബോയിംഗ് കൂട്ട് പിടിച്ചു എന്നേ ഉള്ളൂ, ട്രോൾ അല്ല. അല്ലേയല്ല’, ഇപ്രകാരമായിരുന്നു മോഹൻലാലിന്റെ കുക്കിംഗ് വീഡിയോയ്ക്ക് ആരാധകർ നൽകിയുടെ കമൻറ്സ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻറെ ‘ആറാട്ട്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.

Covid 19 updates

Latest News