
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് സിറാജിന്റെ അവസരോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയ എ-ക്കെതിരായ സന്നാഹ മത്സരത്തിലാണ് സംഭവം. ബൗളിംഗിനിടെ പന്ത് കൊണ്ട് പരുക്കേറ്റ ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ നിലത്ത് വീണു. റണ്ണിന് പോലും ശ്രമിക്കാതെ സിറാജ് ആശ്വസിപ്പിക്കാന്‍ ഓടിയെത്തി.
45-ാം ഓവറിന്റെ ആദ്യ പന്തിലാണ് കാമറുണിന് പരുക്കേറ്റത്. താരം എറിഞ്ഞ ലെങ്ത് ബോള്‍ ജസ്പ്രിത ബുംറ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് കാമറുണിന്റെ മുഖത്തിടിക്കുകയായിരുന്നു. പരുക്കേറ്റ കാമറൂണ്‍ നിലത്ത് വീണയുടെനെ മൊഹമ്മദ് സിറാജ് ഓടിയെത്തി.
ഓസ്ട്രേലിയന്‍ താരങ്ങളൊ അമ്പയറൊ എത്തുന്നതിനെ മുന്‍പ് ആയിരുന്നു സിറാജിന്റെ ഇടപെടല്‍. പരുക്കേറ്റ കാമറൂണ്‍ പിന്നീട് പരിശോധനകള്‍ക്കായി മൈതാനം വിട്ടു. കണ്‍കഷന്‍ പ്രോട്ടൊക്കോള് അനുസരിച്ച് താരം രണ്ടാം മത്സരത്തില്‍ കളിക്കില്ല. ഓസ്ട്രേലിയ എ-ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് പത്താം വിക്കറ്റിലെ സിറാജ്-ബുംറ കൂട്ടുകെട്ടായിരുന്നു. ബുംറ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നപ്പോള്‍ സിറാജ് 22 റണ്‍സുമായി മികച്ച പിന്തുണ നല്കി.