അശ്വിന് സെഞ്ച്വറി നേടിയപ്പോള്‍ ആഘോഷിച്ചത് സിറാജ്; ഹൃദയമുള്ള കളിക്കാരനെന്ന് സോഷ്യല്‍ മീഡിയ
ചെന്നൈ ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു രവിചന്ദ്ര അശ്വിന്റെ സെഞ്ച്വറി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് അശ്വിന് സെഞ്ച്വറി നേടിയത്. ചെപ്പോക്കിലെ കാണികള്‍ നാട്ടുകാരന് വേണ്ടി ആരവങ്ങള്‍ തീര്‍ക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു അപൂര്‍വ്വ കാഴ്ച്ചയ്ക്കും ചെന്നൈ സാക്ഷിയായിരുന്നു അശ്വിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഏറ്റവും ആഹ്ലാദം പ്രകടിപ്പിച്ച് മറുവശത്തുണ്ടായിരുന്ന മുഹമ്മജ് സിറാജാണ്. അവസാന വിക്കറ്റില്‍ പ്രതിരോധം തീര്‍ത്ത് അശ്വിന് സെഞ്ച്വറി നേട്ടം കൈവരിക്കാന്‍ സിറാജ് നല്കിയ പിന്തുണ ഡ്രസിംഗ് റൂമിലും […]

ചെന്നൈ ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു രവിചന്ദ്ര അശ്വിന്റെ സെഞ്ച്വറി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് അശ്വിന് സെഞ്ച്വറി നേടിയത്.

ചെപ്പോക്കിലെ കാണികള്‍ നാട്ടുകാരന് വേണ്ടി ആരവങ്ങള്‍ തീര്‍ക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു അപൂര്‍വ്വ കാഴ്ച്ചയ്ക്കും ചെന്നൈ സാക്ഷിയായിരുന്നു അശ്വിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഏറ്റവും ആഹ്ലാദം പ്രകടിപ്പിച്ച് മറുവശത്തുണ്ടായിരുന്ന മുഹമ്മജ് സിറാജാണ്.

അവസാന വിക്കറ്റില്‍ പ്രതിരോധം തീര്‍ത്ത് അശ്വിന് സെഞ്ച്വറി നേട്ടം കൈവരിക്കാന്‍ സിറാജ് നല്കിയ പിന്തുണ ഡ്രസിംഗ് റൂമിലും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അശ്വിന് സെഞ്ച്വറി നേടിയപ്പോള്‍ സിറാജ് കാണിച്ച സന്തോഷ പ്രകടനം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ സൂചിപ്പിക്കുന്നതാണെന്നും സിറാജ് ഹൃദമുള്ള കളിക്കാരനെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

ഓസീസിനെതിരായ പര്യടനത്തിലാണ് മുഹമ്മദ് സിറാജ് ഇന്ത്യന്‍ തൊപ്പിയണിയുന്നത്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലായി ആറ് വിക്കറ്റും സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തം പേരിലെഴുതി. ചെന്നൈ ടെസ്റ്റില്‍ ഒരു വിക്കറ്റ് നേടാനും യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്.