Top

‘വംശീയ അധിക്ഷേപങ്ങളില്‍ പതറാത്ത പോരാട്ട വീര്യം’; ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി സിറാജ്

മൂന്നാം ടെസ്റ്റില്‍ കാണികളുടെ വംശീയ അധിക്ഷേപത്തിന് മൈതാനത്ത് മറുപടി നല്‍കി മുഹമ്മദ് സിറാജ്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടങ്ങിയത്. ‘പൊളിച്ചു മക്കളെ’; കംഗാരുക്കളെ മെരുക്കിയ സുന്ദര്‍-താക്കൂര്‍ സഖ്യത്തിന് കൈയ്യടിച്ച് സച്ചിന്‍ […]

18 Jan 2021 5:28 AM GMT

‘വംശീയ അധിക്ഷേപങ്ങളില്‍ പതറാത്ത പോരാട്ട വീര്യം’; ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി സിറാജ്
X

മൂന്നാം ടെസ്റ്റില്‍ കാണികളുടെ വംശീയ അധിക്ഷേപത്തിന് മൈതാനത്ത് മറുപടി നല്‍കി മുഹമ്മദ് സിറാജ്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടങ്ങിയത്.

‘പൊളിച്ചു മക്കളെ’; കംഗാരുക്കളെ മെരുക്കിയ സുന്ദര്‍-താക്കൂര്‍ സഖ്യത്തിന് കൈയ്യടിച്ച് സച്ചിന്‍

മുഹമ്മദ് ഷമിയുടെ പരിക്കാണ് സിറാജിന് അരങ്ങേറ്റ മത്സരത്തിന് വഴിയൊരുക്കിയത്. ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സുകളിലായി അഞ്ച് വിക്കറ്റുകള്‍ നേടാനും യുവതാരത്തിന് കഴിഞ്ഞു. എന്നാല്‍ മൂന്നാം ടെസ്റ്റിനിടെ സിറാജിനെ നേരെ വംശീയ അധിക്ഷേപവുമായി കാണികള്‍ രംഗത്ത് വന്നു. അരങ്ങേറ്റക്കാരന് വലിയ മാനസിക വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു അത്.

പന്തില്‍ നോക്കാതെ ലിയോണിനെ അടിച്ചു പറത്തി, ക്രിക്കറ്റ് ലോകം അമ്പരന്ന് സുന്ദറിന്റെ സിക്‌സര്‍; വീഡിയോ കാണാം

സംഭവത്തിന് പിന്നാലെ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സിറാജിനോട് മാപ്പ് പറഞ്ഞെങ്കിലും കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. ബ്രിസ്്‌ബേനിലും കാണികള്‍ സിറാജിനെ വിടാതെ പിന്തുടര്‍ന്നു. കാണികളില്‍ നിന്നുണ്ടായ മോശം പെരുമാറ്റം സിറാജിന്റെ പ്രകടനത്തെ ബാധിച്ചില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ നടുവൊടിച്ചായിരുന്നു താരത്തിന്റെ മറുപടി. അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ സിറാജിന് അഭിനന്ദനങ്ങളുമായി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

Next Story

Popular Stories