‘കുരങ്ങനെന്നു വിളിച്ചു, കളം വിട്ടോളുവെന്ന് അംപയര്‍, കളിക്കാന്‍ വന്നതാണ് കളിച്ചിട്ടേ പോകുന്നുള്ളുവെന്ന് രെഹാന’; സിറാജിന്റെ വെളിപ്പെടുത്തല്‍

ഓസീസില്‍ നടന്ന വംശീയ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. സിഡ്നി ടെസ്റ്റിനിടെ നടന്ന സംഭവങ്ങളെക്കുറിച്ചാണ് സിറാജിന്റെ വെളിപ്പെടുത്തല്‍. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പ് പറഞ്ഞിരുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സിറാജിനോട് പ്രത്യേകം മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
”കാണികളില്‍ ചിലര്‍ എന്നെ തവിട്ടുനിറമുള്ള കുരങ്ങനെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വംശീയ ആക്രമണം നേരിട്ടതോടെ ഞാനെന്റെ നായകനെ വിളിച്ചു. എനിക്ക് നീതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമല്ല. കളിക്കാരനെന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ ഞാന്‍ എന്റെ നായകനെ അറിയിക്കേണ്ടത് ഔദ്യോഗികമായ രീതിയാണ്.
അജിന്‍കെ രെഹാനെ വിഷയം ഓണ്‍ ഫീല്‍ഡ് അമ്പയറായിരുന്നു പോള്‍ റീഫലിന്റെയും പോള്‍ വില്‍സണിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഞങ്ങള്‍ക്ക് കളി മതിയാക്കി മടങ്ങാനുള്ള അനുവാദം തന്നു. എന്നാല്‍ രെഹാന വിസമ്മതിച്ചു. ഞങ്ങളിവിടെ എത്തിയിരിക്കുന്നത് കളിക്കാനാണ്. കളിച്ചിട്ടേ ഇവിടെ നിന്നു മടങ്ങൂ എന്നായിരുന്നു അദ്ദേഹം അംപയര്‍മാരോട് പറഞ്ഞത്. മോശമായി പെരുമാറുന്ന ഓസീസ് കാണികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആ ചര്‍ച്ച അവസാനിച്ചത്. കാണികളുടെ പെരുമാറ്റം എന്നിലെ പോരാട്ടം വീര്യം ഉണര്‍ത്തുകയാണ് ചെയ്തത്. ”
മുഹമ്മദ് സിറാജ്.
‘സ്മിത്ത്, ഫിഞ്ച്, മാക്സ്വെല്’; ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ഓസീസ് താരങ്ങളുടെ നീണ്ടനിര
സിഡ്നിയിലെ വിരോചിത പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ സമനില നേടിയിരുന്നു. ജസ്പ്രീത് ബുമ്രയ്ക്കും സിറാജിനുമെതിരെ വംശീയ അധിക്ഷേപം നടത്തിയ കാണികളെ മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. രെഹാനയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. വംശീയ അധിക്ഷേപങ്ങള്‍ക്ക് പേര് കേട്ട സിഡ്നിയിലെ മൈതാനത്ത് ഇന്ത്യ നടത്തിയ പ്രകടനം അവിശ്വസനീയമായിരുന്നു. ഹനുമാന് വിഹാരിയും രവിചന്ദ്ര അശ്വിനും മധ്യനിരയില്‍ തീര്‍ത്ത പ്രതിരോധമാണ് മത്സരത്തില്‍ ഇന്ത്യക്ക് സമനില സമ്മാനിച്ചത്.

സിഡ്നിയിലെ മത്സരത്തിന് പിന്നാലെ ബ്രിസ്ബേനില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു. ബ്രിസ്ബേനില്‍ സിറാജ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കംഗാരുക്കളുടെ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത് സിറാജും ഷാര്‍ദ്ദുള്‍ താക്കൂറുമാണ്.
A standing ovation as Mohammed Siraj picks up his maiden 5-wicket haul.#AUSvIND #TeamIndia pic.twitter.com/e0IaVJ3uA8
— BCCI (@BCCI) January 18, 2021