Top

‘വൈബ്’; ശ്രീശാന്തിനൊപ്പം ചിത്രം പങ്കുവെച്ച് കേരളത്തിന്റെ വെടിക്കെട്ട് താരം അസ്ഹറുദ്ദീന്‍

ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ സീനിയര്‍ താരം എസ്. ശ്രീശാന്തിനൊപ്പം ചിത്രം പങ്കുവെച്ച് യുവ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തിന് ശ്രീശാന്തിന്റെ നിര്‍ദേശങ്ങള്‍ സഹായിച്ചുവെന്ന് നേരത്തെ അസ്ഹറുദ്ദീന്‍ പ്രതികരിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ക്യാംപിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന താരമാണ് ശ്രീ ഭായി. മറ്റൊരു ക്രിക്കറ്ററാണെങ്കില്‍ കളി അവസാനിപ്പിച്ച് പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചുവരവിന് ശ്രമിക്കുകയാണ്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ മനസിലാക്കാന്‍ […]

11 Feb 2021 11:21 AM GMT

‘വൈബ്’; ശ്രീശാന്തിനൊപ്പം ചിത്രം പങ്കുവെച്ച് കേരളത്തിന്റെ വെടിക്കെട്ട് താരം അസ്ഹറുദ്ദീന്‍
X

ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ സീനിയര്‍ താരം എസ്. ശ്രീശാന്തിനൊപ്പം ചിത്രം പങ്കുവെച്ച് യുവ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തിന് ശ്രീശാന്തിന്റെ നിര്‍ദേശങ്ങള്‍ സഹായിച്ചുവെന്ന് നേരത്തെ അസ്ഹറുദ്ദീന്‍ പ്രതികരിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ക്യാംപിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന താരമാണ് ശ്രീ ഭായി. മറ്റൊരു ക്രിക്കറ്ററാണെങ്കില്‍ കളി അവസാനിപ്പിച്ച് പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചുവരവിന് ശ്രമിക്കുകയാണ്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ മനസിലാക്കാന്‍ അത്രയും മതിയാവും. നമ്മളെ വലിയ രീതിയില്‍ മോട്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രതിഭയാണ് അദ്ദേഹം.


ക്രിക്കറ്റിനോടുള്ള നമ്മുടെ സമീപനത്തെ തന്നെ മാറ്റിമറിക്കാന്‍ ശ്രീ ഭായിക്ക് സാധിക്കും. ശ്രീ ഭായി അന്ന് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.’

മുഹമ്മദ് അസ്ഹറുദ്ദീന്‍

കഴിഞ്ഞ ദിവസമാണ് വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണെ സ്ഥാനത്ത് നിന്ന് മാറ്റിയ മാനേജ്‌മെന്റ് സച്ചി ബേബിക്കാണ് പുതിയ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റന്‍. ശ്രീശാന്തും അസ്ഹറുദ്ദീനും ടീമിലുണ്ട്.

Next Story

Popular Stories