Top

‘സ്റ്റോക്‌സുമായുണ്ടായ പ്രശ്‌നം പറഞ്ഞു, വിരാട് ഭായി അത് കൈകാര്യം ചെയ്തു’; വിശദീകരിച്ച് സിറാജ്

അവസാന ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ബെന്‍ സ്റ്റോക്‌സുമായി ഉടലെടുത്ത സ്ലഡ്ജിംഗ് വിഷയത്തില്‍ പ്രതികരിച്ച് മുഹമ്മജ് സിറാജ്. ആദ്യ ദിനം സ്റ്റംപെടുത്ത ശേഷം സംസാരിക്കവെയാണ് സിറാജ് വിശദീകരണവുമായി രംഗത്ത് വന്നത്. തന്റെ ബൗണ്‍സറുമായി ബന്ധപ്പെട്ടാണ് ബെന്‍ സ്റ്റോക്‌സ് സംസാരിച്ചത്. വിഷയം ഞാന്‍ വിരാട് ഭായിയോട് പറഞ്ഞു. അദ്ദേഹം അത് ഉചിതമായി രീതിയില്‍ കൈകാര്യം ചെയ്തുവെന്നും കമന്റേറ്റര്‍ കാര്‍ത്തിക്കിന്റെ ചോദ്യത്തിന് മറുപടി പറയവെ സിറാജ് വ്യക്തമാക്കി. Root falls LBW to Siraj! England 30/3https://t.co/QzjBfWfJck #INDvENG pic.twitter.com/YxGciYPAPM — […]

4 March 2021 7:08 AM GMT

‘സ്റ്റോക്‌സുമായുണ്ടായ പ്രശ്‌നം പറഞ്ഞു, വിരാട് ഭായി അത് കൈകാര്യം ചെയ്തു’; വിശദീകരിച്ച് സിറാജ്
X

അവസാന ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ബെന്‍ സ്റ്റോക്‌സുമായി ഉടലെടുത്ത സ്ലഡ്ജിംഗ് വിഷയത്തില്‍ പ്രതികരിച്ച് മുഹമ്മജ് സിറാജ്. ആദ്യ ദിനം സ്റ്റംപെടുത്ത ശേഷം സംസാരിക്കവെയാണ് സിറാജ് വിശദീകരണവുമായി രംഗത്ത് വന്നത്. തന്റെ ബൗണ്‍സറുമായി ബന്ധപ്പെട്ടാണ് ബെന്‍ സ്റ്റോക്‌സ് സംസാരിച്ചത്. വിഷയം ഞാന്‍ വിരാട് ഭായിയോട് പറഞ്ഞു. അദ്ദേഹം അത് ഉചിതമായി രീതിയില്‍ കൈകാര്യം ചെയ്തുവെന്നും കമന്റേറ്റര്‍ കാര്‍ത്തിക്കിന്റെ ചോദ്യത്തിന് മറുപടി പറയവെ സിറാജ് വ്യക്തമാക്കി.

ബെന്‍ സ്റ്റോക്‌സിനോട് കയര്‍ക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓസീസ് മണ്ണില്‍ വംശീയ അധിക്ഷേപത്തിന് ഇരയായ താരമാണ് മുഹമ്മദ് സിറാജ്. യുവതാരത്തെ മോശം രീതിയില്‍ ബെന്‍ സ്റ്റോക്‌സ് സ്ലഡ്ജ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സ്റ്റോക്‌സ് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. ബെന്‍ സ്റ്റോക്‌സിനോട് കയര്‍ത്ത കോഹ്ലിയെ അംപയര്‍മാര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

മത്സരത്തില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ സിറാജ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ജോണി ബെയര്‍‌സ്റ്റോയുടെ വിക്കറ്റുമാണ് താരം പോക്കറ്റിലാക്കിയത്. ബാറ്റിംഗിന് പിന്തുണ നല്‍കുന്ന പിച്ചില്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കില്ലെന്നാണ് പ്രവചിക്കപ്പെട്ടത്. എന്നാല്‍ സീനിയര്‍ താരം ഇഷാന്തിനൊപ്പം ഇംഗ്ലണ്ടിനെ ആദ്യ ഘട്ടത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിറാജിന് കഴിഞ്ഞു. പരമ്പരയില്‍ സിറാജ് കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. ബുമ്രയ്ക്ക് പകരക്കാരനായിട്ടാണ് നാലാം ടെസ്റ്റിലെ ആദ്യ ഇലനിലെത്തുന്നത്.

Next Story

Popular Stories