Top

അശ്വിന്റെ സെഞ്ച്വറിക്കായി കാത്തു, പിന്നെ ലീച്ചിനെ അടിച്ചു പറത്തി; സിറാജിന് കൈയ്യടിച്ച് കോഹ്‌ലി

ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചത് പതിനൊന്നാമനായി ഇറങ്ങിയ പേസ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു. അശ്വിന് സെഞ്ച്വറി നേടുന്നത് വരെ പിന്തുണ നല്‍കുകയെന്നതായിരുന്നു സിറാജിന്റെ ആദ്യ ദൗത്യം. പ്രതിരോധിച്ച് ക്രീസിലുറച്ച് നിന്ന സിറാജ്, അശ്വിന്റെ സെഞ്ച്വറി നേട്ടം വരെ കാത്തുനിന്നു. അശ്വിന്‍ സെഞ്ച്വറി നേടിയപ്പോള്‍ സിറാജായിരുന്നു കൂടുതല്‍ ആഹ്ളാദിച്ചത്. ക്രീസില്‍ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. അശ്വിന്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ സിറാജ് ആക്രമണ ശൈലിയിലേക്ക് വഴിമാറി. സെഞ്ച്വറിക്ക് ശേഷം നേരിട്ട ആദ്യ […]

15 Feb 2021 5:28 AM GMT

അശ്വിന്റെ സെഞ്ച്വറിക്കായി കാത്തു, പിന്നെ ലീച്ചിനെ അടിച്ചു പറത്തി; സിറാജിന് കൈയ്യടിച്ച് കോഹ്‌ലി
X

ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചത് പതിനൊന്നാമനായി ഇറങ്ങിയ പേസ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു. അശ്വിന് സെഞ്ച്വറി നേടുന്നത് വരെ പിന്തുണ നല്‍കുകയെന്നതായിരുന്നു സിറാജിന്റെ ആദ്യ ദൗത്യം. പ്രതിരോധിച്ച് ക്രീസിലുറച്ച് നിന്ന സിറാജ്, അശ്വിന്റെ സെഞ്ച്വറി നേട്ടം വരെ കാത്തുനിന്നു. അശ്വിന്‍ സെഞ്ച്വറി നേടിയപ്പോള്‍ സിറാജായിരുന്നു കൂടുതല്‍ ആഹ്ളാദിച്ചത്. ക്രീസില്‍ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു.

അശ്വിന്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ സിറാജ് ആക്രമണ ശൈലിയിലേക്ക് വഴിമാറി. സെഞ്ച്വറിക്ക് ശേഷം നേരിട്ട ആദ്യ പന്ത് സിറാജ് ഗ്യാലറിയിലെത്തിച്ചു. അടുത്ത ഓവറില്‍ ഇംഗ്ലീഷ് സ്റ്റാര്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനെയും സിറാജ് സിക്‌സറിച്ചു. സിറാജിന്‍റെ കൂറ്റനടി കണ്ട കോഹ്ലി ഡ്രസിംഗ് റൂമിലിരുന്ന് ആവേശഭരിതനായിട്ടാണ് പ്രതികരിച്ചത്.

21 പന്തുകള്‍ 16 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് സിക്‌സറുകളുമുണ്ട്. എന്നാല്‍ അശ്വിന്‍ വീണതോടെ സിറാജിനും മടങ്ങേണ്ടി വന്നു.

ഇംഗ്ലണ്ടിന് മുന്നില്‍ റണ്‍മല

രണ്ടാം ഇന്നിംഗ്സില്‍ 148 പന്തില്‍ 106 റണ്‍സ് നേടിയ അശ്വിന്റെ പ്രകടനത്തോടെ ഇന്ത്യ 481 റണ്‍സിന്റെ കൂറ്റന്‍ ലീഡുയര്‍ത്തി. ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ കളി പുനരാരംഭിക്കുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നിതനിടെ പൂജാരയും രോഹിത് ശര്‍മ്മയും കൂടാരം കയറി. പിന്നാലെ രെഹാനയും ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ തകര്‍ച്ച മണത്തു.

ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അശ്വിനും വിരാട് കോഹ്ലിയും മികച്ച രീതിയില്‍ ചെറുത്തുനില്‍പ്പ് നടത്തി. 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. കൂറ്റന്‍ സ്‌കോറിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും 202ല്‍ നില്‍ക്കെ കോഹ്ലി പുറത്തായി.

62 റണ്‍സെടുത്ത കോഹ്ലിയെ മോയീന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വാലറ്റത്ത് കുല്‍ദീപിനും ഇഷാന്ത് ശര്‍മ്മയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന വിക്കറ്റില്‍ സിറാജിനൊപ്പം 50 റണ്‍സ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ചും മോയീന്‍ അലിയും നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഓലി സ്റ്റോണിനും ഒരു വിക്കറ്റും ലഭിച്ചു.

Next Story

Popular Stories