Top

ധോണി മികച്ച നായകന്‍ ആകുമെന്ന് ടീം അംഗങ്ങള്‍ ആരും കരുതിയിരുന്നില്ല; മൊഹമ്മദ് കൈഫ്

താരത്തിന്റെ അരങ്ങേറ്റത്തിന് 16 വയസ് തികഞ്ഞ ഇന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ താരം മൊഹമ്മദ് കൈഫ്.

23 Dec 2020 8:53 AM GMT

ധോണി മികച്ച നായകന്‍ ആകുമെന്ന് ടീം അംഗങ്ങള്‍ ആരും കരുതിയിരുന്നില്ല; മൊഹമ്മദ് കൈഫ്
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിരീട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചത് റാഞ്ചിയില്‍ നിന്ന് എത്തിയ ഒരു സ്വര്‍ണമുടിക്കാരന്‍ ആയിരുന്നു. പൂജ്യത്തില്‍ തുടങ്ങിയ കരിയര്‍ അവസാനിച്ചത് നേടാവുന്നതെല്ലാം നേടിത്തന്നെ ആയിരുന്നു. പ്രഥമ ട്വന്റി-20 ലോകകപ്പ്, 2011 ക്രിക്കറ്റ് ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി അങ്ങനെ നീളുന്നു ധോണിയുടെ തോളില്‍ ഏറി ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങള്‍. താരത്തിന്റെ അരങ്ങേറ്റത്തിന് 16 വയസ് തികഞ്ഞ ഇന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ താരം മൊഹമ്മദ് കൈഫ്.

ധോണിയുടെ ആദ്യ ഏകദിനത്തില്‍ കൈഫ് ആയിരുന്നു കളിയിലെ താരം. നിര്‍ഭാഗ്യവശാല്‍ വലം കയ്യന്‍ ബാറ്റ്‌സ്മാന്‍ പൂജ്യനായി പുറത്തായപ്പോള്‍ 111 പന്തില്‍ 80 റണ്‍സുമായി കൈഫ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. സെന്‍ട്രല്‍ സോണും ഈസ്റ്റ് സോണും തമ്മിലുള്ള ദുലീപ് ട്രോഫിയിലാണ് കൈഫ് ആദ്യമായി എംഎസ്ഡിയെ കാണുന്നത്. അന്ന് സെന്‍ട്രല്‍ സോണിന്റെ ക്യാപ്റ്റനായിരുന്ന കൈഫിനോട് സുഹൃത്ത് ധോണിയുടെ സിക്‌സടിക്കാനുള്ള കഴിവിനെക്കുറിച്ച് പറഞ്ഞിരുന്നു.

‘ഞാന്‍ ആദ്യം ധോണിയെ കാണുന്നത് ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനെ നയിക്കുന്ന സമയത്താണ്. ധോണി അന്ന് ഈസ്റ്റ് സോണിന്റെ വിക്കറ്റ് കീപ്പറായിരുന്നു. എന്നാല്‍ ടീമില്‍ എത്തിയതിന് ശേഷം ഞാനോ സഹിര്‍ ഖാനോ, ഹര്‍ഭജന്‍ സിങ്ങൊ, വിരേന്ദര്‍ സേവാഗോ വിചാരിച്ചിരുന്നില്ല ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ ആകുമെന്ന്,’ കൈഫ് പറഞ്ഞു. സേവാഗും, സഹീറും ധോണി നയിച്ച 2011 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്കായി ഏകദിനത്തില്‍ പതിനായിരത്തില്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം താരം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചു. എന്നാല്‍ ചെന്നൈ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു.

Next Story

Popular Stories