Top

മോഷണം നടത്തിയ പണം ഉപയോഗിച്ച് ചാരിറ്റിപ്രവര്‍ത്തനം; ഒടുവില്‍ ‘പാവങ്ങളുടെ മിശിഹ’ പിടിയില്‍

രാജ്യത്തിന്റെ വിവിധഭാഗങ്ങില്‍ വാഹനത്തില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാനും (30) സംഘവുമാണ് ഏഴാം തീയതി പിടിയിലായത്. ഡല്‍ഹി, പഞ്ചാബ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളാണ് ഇര്‍ഫാനും കൂട്ടാളികളും. മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാടജീവിതവും ചാരിറ്റിപ്രവര്‍ത്തനങ്ങളുമാണ് സംഘം നടത്തിക്കൊണ്ടിരുന്നത്. ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തി മരുന്നുകളും പണവും നല്‍കിയാണ് ഇര്‍ഫാന്‍ ജനപ്രീതി നേടിയെടുത്തത്. പാവങ്ങളുടെ മിശിഹാ എന്നാണ് ഇയാള്‍ ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ചാരിറ്റി […]

11 Jan 2021 5:14 AM GMT

മോഷണം നടത്തിയ പണം ഉപയോഗിച്ച് ചാരിറ്റിപ്രവര്‍ത്തനം; ഒടുവില്‍ ‘പാവങ്ങളുടെ മിശിഹ’ പിടിയില്‍
X

രാജ്യത്തിന്റെ വിവിധഭാഗങ്ങില്‍ വാഹനത്തില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാനും (30) സംഘവുമാണ് ഏഴാം തീയതി പിടിയിലായത്. ഡല്‍ഹി, പഞ്ചാബ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളാണ് ഇര്‍ഫാനും കൂട്ടാളികളും.

മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാടജീവിതവും ചാരിറ്റിപ്രവര്‍ത്തനങ്ങളുമാണ് സംഘം നടത്തിക്കൊണ്ടിരുന്നത്. ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തി മരുന്നുകളും പണവും നല്‍കിയാണ് ഇര്‍ഫാന്‍ ജനപ്രീതി നേടിയെടുത്തത്. പാവങ്ങളുടെ മിശിഹാ എന്നാണ് ഇയാള്‍ ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ചാരിറ്റി നടത്തി ലഭിച്ച പ്രശസ്തിയിലൂടെ 2021 മാര്‍ച്ചില്‍ ബീഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇര്‍ഫാന്‍ പദ്ധതിയിട്ടായിരുന്നു.

സമ്പന്നര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകള്‍ നോക്കി വച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. മോഷണം നടത്തി ലഭിച്ച പണം കൊണ്ട് മൂന്നു ആഡംബര കാറുകളും ഇര്‍ഫാന്‍ അടുത്തിടെ വാങ്ങിയിരുന്നു. തനിക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മോഷണം നടത്താന്‍ നിരവധി സഹായികളുണ്ടെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ സഹായികളാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചും മോഷണസാധ്യതകളെക്കുറിച്ചും തനിക്ക് വിവരങ്ങള്‍ നല്‍കുന്നത്. ഡല്‍ഹിയിലേക്ക് വന്നത് കൂടുതല്‍ വീടുകള്‍ ലക്ഷ്യമിട്ടാണെന്നും എന്നാല്‍ കൊവിഡ് കാരണം ആളുകള്‍ പുറത്തിറങ്ങാത്തത് തിരിച്ചടിയായെന്നും ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു.

Next Story

Popular Stories