ഡോ. മുഹമ്മദ് അഷീലിനെ മാറ്റിയത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്
സാമൂഹിക സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഡോ മുഹമ്മദ് അഷീലീനെ സ്ഥാനത്തു നിന്ന് മാറ്റി നിയമിച്ചത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് ചുമതല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം മുന്നില്‍ നിന്ന അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റി എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരള സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മുഹമ്മദ് അഷീലിന്റെ അഞ്ചു വര്‍ഷത്തെ ഡെപ്യൂട്ടേഷന് അവസാനിക്കാനിരിക്കെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡെപ്യൂട്ടേഷന് റദ്ദാക്കുന്നു എന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ മാതൃവകുപ്പിലേക്ക് […]
14 July 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സാമൂഹിക സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഡോ മുഹമ്മദ് അഷീലീനെ സ്ഥാനത്തു നിന്ന് മാറ്റി നിയമിച്ചത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് ചുമതല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം മുന്നില്‍ നിന്ന അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റി എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കേരള സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മുഹമ്മദ് അഷീലിന്റെ അഞ്ചു വര്‍ഷത്തെ ഡെപ്യൂട്ടേഷന് അവസാനിക്കാനിരിക്കെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡെപ്യൂട്ടേഷന് റദ്ദാക്കുന്നു എന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ മാതൃവകുപ്പിലേക്ക് മടങ്ങണമെന്ന അപേക്ഷ പ്രകാരമാണ് മാറ്റമെന്ന് പിന്നീട് പുതിയ ഉത്തരവിറക്കി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് നയിച്ച മുഹമ്മദ് അഷീലിന് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി വളരെയടുപ്പമുണ്ടായിരുന്നു. ഭരണത്തുടര്‍ച്ചയില്‍ ശൈലജ പുറത്തു പോയതിനു പിന്നാലെ അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതാണ് ചര്‍ച്ചയാവുന്നത്.