
മൊഹാലി: റാം നവമി ദിനത്തിൽ മൊഹാലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. മേഖലയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിൽ കഴിയുന്നത്ര ജനക്കൂട്ടത്തെ ഒഴിവാക്കാനാണ് പഞ്ചാബ് സർക്കാരിന്റെ ഈ നിയന്ത്രണം. രാം നവമി ദിനത്തിൽ മൊഹാലിയിലെ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളാണ് ശനിയാഴ്ച മൊഹാലി ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 744 പുതിയ കൊവിഡ് കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ 225 പേരും മൊഹാലിയിൽ നിന്നായിരുന്നു. മരണസംഖ്യ 499 ആണ്.
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തിലാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക് 2.73 ലക്ഷം ആണ്. 1,619 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.