Top

‘ഇന്ത്യയുടെ കൊവാക്‌സിന്‍ ആദ്യം പ്രധാനമന്ത്രി എടുക്കട്ടെ’; തേജ് പ്രതാപ് യാദവ്

പട്‌ന: രാജ്യത്ത് കൊവിഡ് വാക്‌സിനില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിനൊപ്പം ചേര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. രാജ്യത്ത് ലഭ്യമായാല്‍ കൊവാക്‌സിന്‍ സ്വീകരിക്കാന്‍ഡ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്നാണ് തേജ് പ്രതാപ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യയുടെ കൊവിഡ് 19 വാക്‌സിന്‍ ആദ്യം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണം. അതിന് ശേഷം മാത്രം ഞങ്ങള്‍ വാക്‌സിനെടുക്കാം’, തേജ് പ്രതാപ് യാദവ് എഎന്‍ഐയോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് […]

8 Jan 2021 2:08 AM GMT

‘ഇന്ത്യയുടെ കൊവാക്‌സിന്‍ ആദ്യം പ്രധാനമന്ത്രി എടുക്കട്ടെ’; തേജ് പ്രതാപ് യാദവ്
X

പട്‌ന: രാജ്യത്ത് കൊവിഡ് വാക്‌സിനില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിനൊപ്പം ചേര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. രാജ്യത്ത് ലഭ്യമായാല്‍ കൊവാക്‌സിന്‍ സ്വീകരിക്കാന്‍ഡ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്നാണ് തേജ് പ്രതാപ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഇന്ത്യയുടെ കൊവിഡ് 19 വാക്‌സിന്‍ ആദ്യം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണം. അതിന് ശേഷം മാത്രം ഞങ്ങള്‍ വാക്‌സിനെടുക്കാം’, തേജ് പ്രതാപ് യാദവ് എഎന്‍ഐയോട് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസിന്റെ മനിഷ് തിവാരി തുടങ്ങി നിരവധി നേതാക്കള്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ആര്‍ജെഡി നേതാക്കളും ബിജെപിയുടെ വാക്‌സിനെതിരെ രംഗത്തെത്തി. തുടര്‍ന്നാണ് കേജ് പ്രതാപ് യാദവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബീഹാറില്‍ മുഴുവന്‍ വാക്‌സിനെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. മനീഷ് തിവാരി, ശശി തരൂര്‍, ജയ്‌റാം രമേശ് തുടങ്ങി നിരവധി നേതാക്കളാണ് ഇന്ത്യയുടെ കൊവാക്‌സിനില്‍ ആശങ്കകള്‍ പ്രകടിപ്പിച്ചത്.

Next Story

Popular Stories