രാജീവ് ഗാന്ധിയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട 88-ലെ കര്‍ഷകസമരങ്ങളില്‍ നിന്ന് മോഡി സര്‍ക്കാരിന് പഠിക്കാനുള്ള പാഠങ്ങള്‍

2020 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് അംഗീകാരം നല്കി. അവ കര്‍ഷകവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് മൂന്ന് പതിറ്റാണ്ടുമുന്‍പ് 1988ലെ ഒക്ടോബര്‍ മാസത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ന്ന കര്‍ഷകരുടെ ഉപരോധസമരവുമായി സാമ്യമുണ്ടോ? മഹേന്ദ്ര സിംഗ് ടികൈറ്റ് നേതൃത്വത്തില്‍ അന്ന് തലസ്ഥാനത്ത് നടന്ന ഒരാഴ്ചത്തെ ധര്ണകൊണ്ട് കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തു. ആ സമരത്തിലേക്കാണോ ഇന്നത്തെ സമരവും എത്തിച്ചേരാന്‍ പോകുന്നത്?
നിലവിലെ പ്രക്ഷോഭങ്ങള്‍ക്ക് സമാനമായി 32 വര്‍ഷങ്ങള്‍മുമ്പ്, 1988ല്‍ ഡല്‍ഹിയില്‍ നടന്ന ലുട്ട്യന്‍സ് ഉപരോധത്തില്‍ പരിശുദ്ധമായ തലസ്ഥാന വീഥികളെ ലക്ഷക്കണക്കിന് കര്‍ഷകര്‍ തമ്പടിച്ച് ‘മലിനമാക്കി’. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രക്ഷോഭങ്ങളില്‍ നിന്നുയര്‍ന്ന ആ ഉപരോധം വരാനിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതകളെക്കുറിച്ച് ഭരണത്തിലിരുന്നവര്ക്കുള്ള മുന്നറിയിപ്പായിരുന്നു.
എന്നാല്‍ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തോടെ ഉറച്ചിരുന്ന ഭരണകൂടത്തെ എന്തുകൊണ്ടോ അത് അലട്ടിയില്ല.
രാജീവ് ഗാന്ധി ഭരണത്തിന്റെ കുത്തനെയുള്ള വീഴ്ച; കര്‍ഷക മുന്നേറ്റത്തിന്റെ അനന്തരഫലം
1984ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 404 സീറ്റുകളുടെ അപൂതപൂര്‍വ്വമായ ജയം സ്വന്തമാക്കി കോണ്‍ഗ്രസ്.(കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ 303 സീറ്റ് ജയം കണക്കിലെ യാഥിര്ശ്ചികത്വം കാണുക) പിന്നീട് പഞ്ചാബ്, അസം തെരഞ്ഞെടുപ്പ് വിധികളെത്തിയപ്പോള് കോണ്‍ഗ്രസിന് അനുകൂലമായി കണക്കുകള്‍ വര്‍ദ്ധിച്ചു. അത് പ്രധാനമന്ത്രിക്ക് ചുറ്റുമുള്ളവരെയും എന്തിന് പ്രധാനമന്ത്രിയെ തന്നെയും അധികാരത്തിന്റെ അഹങ്കാരത്തില്പ്പെട്ട് ബുദ്ധിസ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിച്ചു.
തല്‍ഫലമായി, അമിത ആത്മവിശ്വാസം നയിച്ച രാഷ്ട്രീയ പ്രമാണിമാര്‍ കാറ്റിലെ വൈക്കോലുകളായി പ്രതിഷേധങ്ങളെ അവഗണിക്കുകയും സംഭവവികാസങ്ങളെ പരിഗണിക്കാതെയും തുടര്‍ന്നു. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇതുവരെ അജ്ഞാതരായിരുന്ന നേതാക്കള്‍ക്ക് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ കഴിവില്ലെന്ന നിഗമനത്തിലായിരുന്നു ഭരണകക്ഷി.
അപ്പോള്‍ ഭാരതത്തിന്റെ ശക്തിയറുന്നതില് രാജ്യഭരണം പരാചയപ്പെട്ട സന്ദര്ഭങ്ങളിലൊന്നായത് മാറി.
ഇന്ന് ആ നീക്കത്തെ പലരും പലവിഷയങ്ങളുമായി ബന്ധിപ്പിച്ചാണ് പറയുന്നതെവെങ്കിലും ഭൂരിഭാഗത്തിന് ഉദ്ധരിക്കാന്‍ വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ ഈ വരികളുണ്ട്- ചരിത്രത്തില്‍ നിന്ന് പഠിക്കാന്‍ വിസമ്മതിക്കുന്നവര്‍ അതാവര്‍ത്തിക്കാന്‍ വിധിക്കപ്പെടും.
ഭാവി പ്രവചിക്കാനുള്ള നമ്മുടെ അവസരമല്ലിത്. പക്ഷേ ഈ സന്ദര്‍ഭത്തെ അളന്നുനോക്കിയാലറിയാം, 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നേരിട്ട അതേ വീഴ്ചയുടെ പാതയിലേക്കാണ് ഈ സര്‍ക്കാരുമെന്ന്.
എന്തെന്നാല്‍, ഓരോ കോണിലും കത്തിപ്പടരാനുള്ള ശേഷിയോടെ മറഞ്ഞിരിക്കുന്ന സമൂഹമുള്ള ഇന്ത്യയെപോലൊരു രാജ്യത്ത് ഭാവി വികാസങ്ങളെ – പ്രത്യേകിച്ച് രാഷ്ട്രീയ സാഹചര്യങ്ങളെ പ്രവചിക്കുന്നത് അങ്ങേയറ്റത്തെ സാഹസമാണ്.

ഭാരതീയ കിസാന്‍ യൂണിയന്റെ സമരങ്ങളുടെ വിജയത്തിനുപിന്നിലെ ഘടകം: രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളുമില്ലാത്ത സമരഭൂമികള്‍
സമകാലിക യുദ്ധങ്ങള്‍ ജയിക്കാന്‍ ചരിത്രത്തെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കാക്കാത്തപ്പോഴെല്ലാം അത് ഇന്നിന്റെ ചുരുളഴിക്കുന്ന ഒരു ഉള്‍ക്കാഴ്ച നല്‍കും. അതിനാല്‍ അന്നത്തെ അടിയുറപ്പുള്ള ഭരണത്തെ ഉലച്ച സംഭവവികാസങ്ങളുടെ സംഗ്രഹത്തില്‍ നിന്ന് ഇന്നത്തേക്കുള്ള മികച്ച ഒരു പരിശീലനമാണ് ലഭിക്കുന്നത്- ഭരണത്തിലുള്ളവര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും.
എന്തെന്നാല്‍, ഈ മഹാമാരി കാലത്തിനിടെ
ഒരു പൊതു ആവശ്യത്തിനായി കര്‍ഷക യൂണിയനുകളും സംഘടനകളും നയിച്ച രാഷ്ട്രീയ പ്രക്രിയയുടെ ഭൂരിഭാഗം സംഭവവികാസങ്ങളും എഴുതതള്ളപ്പെട്ടു.
എന്നാല്‍ സാഹചര്യം ഒന്നു മയപ്പെടുകയും ജൂണില്‍ സര്‍ക്കാര്‍ ആ മുന്നു നിയമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയുണ്ടായ സംഭവങ്ങളുടെ ഫലമതല്ലായിരുന്നു അത് കാലത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഒരുപക്ഷേ അതിന് 1986ല്‍ പശ്ചിമ യുപിയിലെ സിസുവാലിയിലെ ഭാരതീയ കിസാന്‍ യൂണിയന്റെ പുനരാവിഷ്കരണമെന്നോണം സാമ്യം കാണാം.
1986ല്‍ ആരംഭിച്ച് 1989ലെ ശിശിരകാലം വരെ നീണ്ട ബികെയു സമരങ്ങളുടെയെല്ലാം വിജയത്തിന് പിന്നിലെ പ്രധാന ഘടകം രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളെയും സമരമുഖത്തുനിന്ന് അകറ്റിനിര്‍ത്തുക എന്ന കര്‍ഷകനേതാക്കളുടെ തീരുമാനമാണ്. ആ തീരുമാനമാണ് രാജീവ് ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറിക്കുന്നതില് ഒരു സുപ്രധാന പങ്ക് വഹിച്ചതും
1988-89 കാലഘട്ടത്തില്‍ തുടരെയുണ്ടായ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഭരണകൂടത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നുകൊണ്ടിരുന്നുവെങ്കിലും ഒരു കടുത്ത ആഘാതമുണ്ടാക്കിയത് ഒരു പുതിയ പ്രതിപക്ഷത്തിന്റെ കടന്നുവരവായിരുന്നു. ബിജെപിയുള്‍പ്പടെയുള്ള ഒരു സംയോജിത പ്രതിപക്ഷത്തിന് വി പി സിംഗിന്റെ ഉദയവും ശക്തിയേകി. എന്നാല്‍ അതിലൊരാള്‍ക്കും കര്‍ഷകരുടെ പ്രതിഷേധം അവരുടെ വേദി വിട്ടുനല്‍കിയില്ല. അവര്‍ക്ക് അവരുടെ യുദ്ധങ്ങളില്‍ ഒറ്റയ്ക്കുതന്നെ പോരാടേണ്ടതുണ്ടായിരുന്നു.

എങ്ങനെയാണ് ഭാരതീയ കിസാന്‍ യൂണിയന് യുപി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞത്
1986ലെ ബികെയുവിന്റെ തീരുമാനം മുന്‍ പ്രധാനമന്ത്രി ചരണ്‍ സിംഗിന്റെ പൈതൃകത്തില്‍ നിന്നുപോലും മാറിനിന്നെന്നുകാണാം. എന്നാല്‍ സ്വന്തം നിയോജകമണ്ഡലത്തില്‍ കര്‍ഷകരുടെ നേതാവെന്ന് കൊത്തിവെയ്ക്കപ്പെട്ടിട്ടുള്ള അദ്ദേഹം അവരുടെ മുന്നേറ്റവുമായി ബന്ധംനിലനിര്ത്തിപ്പോന്നു. സത്യത്തില്‍ ടികൈറ്റിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു അന്നത്തെ എറ്റവും തലപ്പൊക്കമുള്ള ജാട്ട് നേതാവ് ദേവി ലാലിനെപ്പോലും ബികെയുവിന്റെ വേദികളിലേക്ക് അനുവദിക്കാതിരുന്നത്.
ഇന്നും വ്യത്യസ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയവും ധാര്‍മ്മികവുമായ പിന്തുണ നല്‍കാനുള്ള അവസരം സമരമുഖം തുറന്നുകൊടുക്കുമ്പോഴും അവരുടെ വേദികളിലേക്കോ പ്രതിഷേധിക്കുന്ന സര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിലേക്കോ നേതാക്കള്‍ക്ക് അനുമതി നല്‍കുന്നില്ല. അങ്ങനെതന്നെയാണ് ബികെയുവിന് കീഴില്‍ നിരന്ന കര്‍ഷക കൂട്ടായ്മകളും 1988-89 കളില്‍ രാഷ്ട്രീയക്കാരെ ഒരു കൈയ്യകലത്തില്‍ നിര്‍ത്തിയത്.
2011 മെയ്യില്‍ മരിക്കുന്നതുവരെ ടികൈറ്റ് ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചില്ല. മുമ്പേ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിരുന്നവരൊഴിച്ചാല് ഇന്നത്തെ കര്‍ഷകനേതാക്കളും അവര്‍ക്കങ്ങനെയൊരു തെരഞ്ഞെടുപ്പ് സ്വപ്നമില്ലെന്ന് ശപഥം ചെയ്തുകഴിഞ്ഞു.
അന്നത്തെ യുപി സര്‍ക്കാരിന്റെ ഗൂഢനിക്കങ്ങള് മനസിലാക്കിയാണ് 1887ല്‍ മാര്‍ച്ചിലും 1888 ജനുവരി-ഫെബ്രുവരി മാസങ്ങളിലുമായി ഷംലിയിലെ കര്മുകേരി വൈദ്യുതിനിലയത്തിലെക്കും മീററ്റ് ഡിവിഷന് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ
ധര്ണകളെയും ഉപരോധങ്ങളെയും ബികെയു വിജയകരമായി നേരിട്ടത്.
കേന്ദ്രത്തിന്റെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ സായുധതന്ത്രങ്ങളിലൂടെയും കര്‍ഷകരുടെ മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, സൂക്ഷ്മമായ രാഷ്ട്രീയ ബോധത്തോടെ ബികെയു നേതൃത്വം ആ ശ്രമങ്ങളെ തട്ടിയകറ്റി. അതിനൊപ്പം സമരങ്ങള്‍ ആക്രമാസക്തമായ സന്ദര്‍ഭങ്ങളിലൊക്കെ ടികൈറ്റിന്റെ ആത്മധൈര്യം സമരങ്ങളെ ഒരു പടി പിന്നോട്ടുപോയി തിരിച്ചുപിടിച്ചു. രണ്ട് ഗാന്ധീയ ആശയങ്ങളെ അദ്ദേഹം അതിനായി സമരമുഖത്ത് സ്ഥാപിച്ചു- അഹിംസയും നിസ്സഹകരണവും.
വൈദ്യുതി ബില്ലുകളടക്കരുതെന്ന് കര്‍കര്‍ക്ക് ടികൈറ്റ് നിര്‍ദ്ദേശം കൊടുത്തു. 1988 ഫെബ്രുവരിയില്‍ രജബ്പൂറിലും അമ്രോഹയിലുമുണ്ടായ ലഹളകളെ തുടര്‍ന്ന് മീററ്റിലേക്ക് ഉപരോധത്തിനായി പോകുകയായിരുന്ന പ്രതിഷേധക്കാരെ തിരിച്ചു വിളിച്ച് സമരം പിന്‍വലിച്ചു.

എങ്ങനെയാണ് മഹേന്ദ്രസിംഗ് ടികൈറ്റ് സര്‍ക്കാരുകളുടെ ധാര്‍മ്മിക വിശ്വാസ്യതയെ കാര്‍ന്നെടുത്തത്
1988 മാര്‍ച്ചില്‍ ഇന്ത്യ ടുഡേ എഴുതി: മഹേന്ദ്രസിംഗ് ടികൈറ്റിന്റെ ബികെയും അവരുടെ ഉപരോധസമരങ്ങളെ പിന്തുടര്ന്നവരും കൂടാരമടച്ച് പോയെങ്കിലും ആ 25 ദിന ധര്‍ണ്ണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ബീര്‍ ബഹാദുര്‍ സിംഗിനെ ഒഴിയാബാധയായി പിന്തുടരുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ വികാസങ്ങളെ ദീര്‍ഘകാലത്തേക്ക് സ്വാധീനിക്കുകയും ചെയ്യും.
ലഹളയുടെ തീവ്രത കുറഞ്ഞതോടെ ദിവസങ്ങള്‍ക്കം തന്നെ ടികൈറ്റ് വെടിവെപ്പുനടന്ന ഭൂമിയിലേക്ക് പ്രതിഷേധത്തെ തിരിച്ചുകൂട്ടി. 110 ദിവസം നീണ്ട രാജബ്പൂര്‍ സത്യാഗ്രഹം ആരംഭിച്ചു. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധാര്‍മ്മിക വിശ്വാസ്യതയെ ചോദ്യംചെയ്തു.
കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ആ പ്രതിഷേധം അവസാനിച്ചത്. എങ്കിലും കര്‍ഷകരുടെ പ്രാഥമിക ആവശ്യങ്ങളില്‍ നിന്ന് ബികെയു പിന്മാറിയില്ല. കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളണം, വൈദ്യുത കടങ്ങള്‍ വെട്ടിക്കുറയ്ക്കണം, കരിമ്പിന്റെ സംഭരണവില കൂട്ടിയതില്‍ നടപടിയുണ്ടാകണം, കാര്‍ഷികവില നിര്‍ണ്ണയ കമ്മീഷനില്‍ കര്‍ഷക പ്രാധിനിധ്യമുണ്ടാകണം എന്നീ ആവശ്യങ്ങള്‍ക്കായി അവര്‍ സമരം തുടര്‍ന്നു.
ബികെയുവിന്റെ സമരങ്ങളുടെ വ്യാപ്തി പൂര്‍ണമായി ബോധ്യപ്പെടുത്തുന്നതായിരുന്നു തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച അവസാന സമരം അതോടെ ഒടുവില്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെക്കൊണ്ട് ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഇന്ന് ഡല്‍ഹിയില്‍ കാണുന്ന കര്ഷകധര്ണകളുടെ വേദികളിേെലപ്പാലെ അന്ന് 1988ലും അവര്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍- ട്രോളികളിലും, ട്രക്കുകളിലും കാളവണ്ടികളിലും സൈക്കിളുകളിലും കാല്‍നടയായും സമരഭൂമിയിലെത്തി.
അന്ന് 1987 മുതലുള്ള എല്ലാ സമരഭൂമിയും ഇന്നത്തെപ്പോലെ ദാദികളെയും തായികളെയും കൊണ്ട്( മുത്തശ്ശിമാര്‍ അമ്മായിമാര്) നിറഞ്ഞു. അവര്‍ സമൂഹ അടുക്കളകള്‍ക്ക് വഴികാട്ടി. ഇന്നത്തെപ്പോലെ അന്നും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ സമൂഹത്തിലെ എല്ലാ തുറയില്‍ നിന്നുള്ള മനുഷ്യരെയും സമരത്തിന് പിന്തുണ നല്കാന് പ്രേരിപ്പിച്ചു.

1986-87 കര്‍ഷക സമരം സര്‍ക്കാരിനും പ്രതിഷേധക്കാര്‍ക്കും നല്കുന്ന പാഠങ്ങള്‍
അന്നും സമരക്കാരെ ധനികരെന്നും പ്രശസ്തിയ്ക്കായി ഇറങ്ങുന്നവരെന്നും അങ്ങനെയുള്ളവരുടെ പ്രതിനിധികളെന്നും സര്‍ക്കാര്‍ മുദ്രകുത്തി. എന്നാലതൊന്നും ജനങ്ങളെ കബളിപ്പിക്കാനുതകിയില്ല.
ഒരു രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും ടികൈറ്റിന് ഈ മുന്നേറ്റം ഒരു സാമൂഹിക അംഗീകാരം ജനങ്ങള്‍ക്കിടയില്‍ നേടിക്കൊടുത്തു.
തട്ടിക്കൊണ്ടുപോകപ്പെട്ട് പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒരു മുസ്ലിം പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1989ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ്, പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതോടെ സമരം നിര്‍ത്തിവെച്ചു. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. ‘അല്ലാഹു അക്ബര്‍’, ‘ഹരഹര മഹാദേവ്’ ശബ്ദങ്ങള്‍ക്കിടയില്‍ അവളുടെ സംസ്കാരചടങ്ങ് നടത്തപ്പെട്ടു.
1986-88 ലെ ബികെയു സമരങ്ങള്‍ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ നിര്‍ണ്ണായ നിമിഷങ്ങളായി തുടരുന്നു. അത് ഇന്നത്തെ സമരക്കാര്‍ക്കും സര്‍ക്കാരിനും ചില പാഠങ്ങള്‍ നല്കുന്നു. ഒരിക്കലെങ്കിലും ഒരു പക്ഷമോ ഇരുപക്ഷമോ അതില്‍ നിന്നെന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ ഗുണം കര്ഷനായിരിക്കും.
ദി ക്വിന്റില് നീലാഞ്ജന്‍ മുഖോപാദ്യായ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി