Top

തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോഡി കേരളത്തിലേക്ക്; നാല് ജില്ലകളില്‍ റാലി

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലേക്ക്. ഈ മാസം അവസാനത്തോടെയാണ് പ്രധാനമന്ത്രിയെത്തുക. ബിജെപി സംഘടിപ്പിക്കുന്ന നാല് റാലികളില്‍ മോഡി പങ്കെടുക്കും. ദേശീയ നേതാക്കളേയും കേന്ദ്രമന്ത്രിമാരേയും രംഗത്തിറക്കി കേരളത്തില്‍ ശക്തമായ പ്രചരണം നടത്താന്‍ ബിജെപി മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ശംഖുമുഖത്തെ പരിപാടിക്ക് ശേഷം ചേരുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ഈ യോഗത്തില്‍ […]

7 March 2021 7:18 AM GMT

തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോഡി കേരളത്തിലേക്ക്; നാല് ജില്ലകളില്‍ റാലി
X

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലേക്ക്. ഈ മാസം അവസാനത്തോടെയാണ് പ്രധാനമന്ത്രിയെത്തുക. ബിജെപി സംഘടിപ്പിക്കുന്ന നാല് റാലികളില്‍ മോഡി പങ്കെടുക്കും. ദേശീയ നേതാക്കളേയും കേന്ദ്രമന്ത്രിമാരേയും രംഗത്തിറക്കി കേരളത്തില്‍ ശക്തമായ പ്രചരണം നടത്താന്‍ ബിജെപി മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ശംഖുമുഖത്തെ പരിപാടിക്ക് ശേഷം ചേരുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ഈ യോഗത്തില്‍ വെച്ച് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും. മാര്‍ച്ച് 10നുള്ളില്‍ സ്ഥാനാര്‍ഥിത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത് 99 സീറ്റിലാണ്. ഇത്തവണ ഇതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധി തേടും. കേന്ദ്ര മന്ത്രി വി മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, നടന്‍ സുരേഷ് ഗോപി എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ കേന്ദ്ര ഘടകമാണ് തീരുമാനമെടുക്കുക. രാജ്യസഭാംഗമായ സുരേഷ് ഗോപി തിരുവനന്തപുരത്തോ തൃശൂരോ മത്സരിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാണ് സാധ്യത. കഴക്കൂട്ടത്ത് മത്സരിക്കുമോയെന്നതിന് ഉറപ്പില്ലെന്നും കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരട്ടെയെന്നുമാണ് വി മുരളീധരന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.

Next Story