Top

‘സ്‌റ്റേഡിയത്തിന്റെ പേര് മോദി, ബൗളിംഗ് എന്‍ഡുകളുടേത് അദാനി, റിയലന്‍സ്; ആഹാ അന്തസ്’ ട്രോള്‍

മൊട്ടേറ സ്‌റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദിയെന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിലെ ബൗളിംഗ് എന്‍ഡുകളുടെ പേരുകളുമായി ബന്ധപ്പെടുത്തായാണ് ട്രോള്‍. അദാനി, റിലയന്‍സ് എന്നിവയാണ് മൊട്ടേറയിലെ രണ്ട് ബൗളിംഗ് എന്‍ഡുകളുടെ പേര്. മത്സരത്തിലെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി ബൗളിംഗ് എന്‍ഡുകളുടെ പേര് നല്‍കുക. രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രമുഖകരോടുള്ള ആദരവ് അര്‍പ്പിച്ചുകൊണ്ടും ബൗളിംഗ് എന്‍ഡുകള്‍ക്ക് പേരിടാറുണ്ട്. പട്ടേലിന്റെ പേരു മാറ്റി നരേന്ദ്ര മോഡി സ്റ്റേഡിയമാക്കിയ അഹമ്മദാബാദിലെ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ രണ്ട്‌ എന്റുകൾ… Posted […]

24 Feb 2021 5:54 AM GMT

‘സ്‌റ്റേഡിയത്തിന്റെ പേര് മോദി, ബൗളിംഗ് എന്‍ഡുകളുടേത് അദാനി, റിയലന്‍സ്; ആഹാ അന്തസ്’ ട്രോള്‍
X

മൊട്ടേറ സ്‌റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദിയെന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിലെ ബൗളിംഗ് എന്‍ഡുകളുടെ പേരുകളുമായി ബന്ധപ്പെടുത്തായാണ് ട്രോള്‍. അദാനി, റിലയന്‍സ് എന്നിവയാണ് മൊട്ടേറയിലെ രണ്ട് ബൗളിംഗ് എന്‍ഡുകളുടെ പേര്.

മത്സരത്തിലെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി ബൗളിംഗ് എന്‍ഡുകളുടെ പേര് നല്‍കുക. രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രമുഖകരോടുള്ള ആദരവ് അര്‍പ്പിച്ചുകൊണ്ടും ബൗളിംഗ് എന്‍ഡുകള്‍ക്ക് പേരിടാറുണ്ട്.

പട്ടേലിന്റെ പേരു മാറ്റി നരേന്ദ്ര മോഡി സ്റ്റേഡിയമാക്കിയ അഹമ്മദാബാദിലെ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ രണ്ട്‌ എന്റുകൾ…

Posted by T Siddique on Wednesday, 24 February 2021

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോര്‍പ്പറേറ്റുകളോട് ‘പ്രത്യേകം’ താല്‍പ്പര്യങ്ങളുണ്ടെന്ന് നേരത്തെയും ട്രോളന്മാര്‍ പരിഹസിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ട്രോളുകളും.

അതേസമയം മൊട്ടേറ ടെസ്റ്റിലെ ആദ്യ സെഷനില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്. 6 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും 1 റണ്ണുമായി ഓലി പോപ്പുമാണ് ക്രീസില്‍. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ രണ്ടും ആര്‍ അശ്വിന്‍, ഇഷന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

‘അഭിമാന നിര്‍മ്മിതികളെ പെയിന്റടിച്ച് സ്വന്തമാക്കുന്ന സംഘപരിവാര്‍ തന്ത്രം’, മൊട്ടേറ സ്റ്റേഡിയത്തിന് മോദിയുടെ പേര് ഉചിതമോ? ചരിത്രം ഇങ്ങനെ!

Next Story

Popular Stories