Top

‘രാജിസന്നദ്ധത അറിയിച്ചിട്ടും തെളിവെടുക്കാന്‍ സമിതിയെ നിയോഗിച്ച് പരിഹാസം’; ‘ഹാജരാകില്ലെന്ന് തീര്‍ത്തുപറഞ്ഞു’, വിവാദങ്ങളോട് പ്രതികരിച്ച് മുല്ലപ്പള്ളി

അശോക് ചവാന്‍ സമിതിയുടെ നടപടികള്‍ വേദനിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രേഖാമൂലം രാജി സന്നദ്ധത അറിയിച്ച ശേഷവും അശോക് ചവാന്‍ സമിതിയെ നിയോഗിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ഈ പരിഹാസ്യത വല്ലാതെ വേദനിപ്പിച്ചതിനാല്‍ സമിതിയ്ക്ക് മുന്നില്‍ ഹാജരാകില്ലെന്ന നിലപാട് തീര്‍ത്തുപറയുകയായിരുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സോണിയാ ഗാന്ധിയ്ക്ക് രാജി സന്നദ്ധത അറിയിച്ച് അയച്ച ഇമെയിലിന്റെ കോപ്പി വേണമെങ്കില്‍ കമ്മിറ്റിക്ക് അയച്ചുതരാമെന്നാണ് അശോക് ചവാനെ അറിയിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ […]

21 Jun 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാജിസന്നദ്ധത അറിയിച്ചിട്ടും തെളിവെടുക്കാന്‍ സമിതിയെ നിയോഗിച്ച് പരിഹാസം’; ‘ഹാജരാകില്ലെന്ന് തീര്‍ത്തുപറഞ്ഞു’, വിവാദങ്ങളോട് പ്രതികരിച്ച് മുല്ലപ്പള്ളി
X

അശോക് ചവാന്‍ സമിതിയുടെ നടപടികള്‍ വേദനിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രേഖാമൂലം രാജി സന്നദ്ധത അറിയിച്ച ശേഷവും അശോക് ചവാന്‍ സമിതിയെ നിയോഗിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ഈ പരിഹാസ്യത വല്ലാതെ വേദനിപ്പിച്ചതിനാല്‍ സമിതിയ്ക്ക് മുന്നില്‍ ഹാജരാകില്ലെന്ന നിലപാട് തീര്‍ത്തുപറയുകയായിരുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സോണിയാ ഗാന്ധിയ്ക്ക് രാജി സന്നദ്ധത അറിയിച്ച് അയച്ച ഇമെയിലിന്റെ കോപ്പി വേണമെങ്കില്‍ കമ്മിറ്റിക്ക് അയച്ചുതരാമെന്നാണ് അശോക് ചവാനെ അറിയിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം:

നിയമസഭാതെരഞ്ഞെടുപ്പ് പരാജയമുണ്ടായ സമയത്ത് തന്നെ എഐസിസിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. രണ്ട് മൂന്ന് ദിവസത്തിനകം ഇക്കാര്യം സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എകെ ആന്റണിയെയും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയെയും രേഖാമൂലം അറിയിച്ചിരുന്നു. രാജിവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ എന്റെ ഉറച്ച തീരുമാനമായിരുന്നു.

പുതിയ കെപിസിസി അധ്യക്ഷന്‍ വേണമെന്നുള്ളത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനമായിരുന്നു. ആ പ്രഖ്യാപനമുണ്ടായ ശേഷം ഒരു നിമിഷം പോലും ഞാന്‍ കാത്തിരുന്നിട്ടില്ല. എത്രയും പെട്ടെന്ന് ആ ചുമതല കൈമാറുകയായിരുന്നു എന്റെ ദൗത്യം.

എന്നാല്‍ ഞാന്‍ എന്റെ രാജി സന്നദ്ധത രേഖാമൂലം കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റിയ അറിയിച്ച ശേഷവും അശോക് ചവാന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെവെച്ച് നേതാക്കളില്‍ നിന്നും തെളിവെടുക്കുമെന്ന് പറഞ്ഞതിന്റെ പരിഹാസ്യത എന്നെ വല്ലാതെ വേദനപ്പെടുത്തി.

അതുകൊണ്ടുതന്നെ ഈ വിവരമറിഞ്ഞപ്പോള്‍ കമ്മിറ്റിയ്ക്കുമുന്നില്‍ വരാന്‍ തയ്യാറല്ലെന്നും പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ഞാന്‍ അശോക് ചവാനെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധിയ്ക്ക് അയച്ച ഇമെയിലിന്റെ കോപ്പി വേണമെങ്കില്‍ താങ്കളുടെ കമ്മിറ്റിക്ക് അയച്ചുതരാമെന്നും അത് എന്റെ സ്റ്റേറ്റ്‌മെന്റായി എടുക്കാമെന്നും അതില്‍ കൂടുതലോ കുറവോ ആയി ഒന്നും പറയാനില്ലെന്നുമായിരുന്നു എന്റെ വ്യക്തമായ നിലപാട്- മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Also Read: ‘പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല’; വടകരയിലേക്കുള്ള മുരളീധരന്‍ ക്ഷണം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍

Next Story