Top

പാരിസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി ഐഎം വിജയന്റെ ‘മ് സൗണ്ട് ഓഫ് പെയിൻ’

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഐഎം വിജയനാണ്.

7 Jun 2021 4:33 AM GMT
ഫിൽമി റിപ്പോർട്ടർ

പാരിസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി ഐഎം വിജയന്റെ ‘മ് സൗണ്ട് ഓഫ് പെയിൻ’
X

പാരീസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട് മലയാളം ചിത്രമായ ‘മ് സൗണ്ട് ഓഫ് പെയിൻ’. അഞ്ചോളം വിദേശ ഭാഷ ചിത്രങ്ങളോട് മത്സരിച്ചാണ് മ് സൗണ്ട് ഓഫ് പെയിൻ നേട്ടം കൈവരിച്ചത്.

നേരത്തെ ഓസ്കാർ നോമിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളിലും മ് സൗണ്ട് ഓഫ് പെയിൻ ഇടം നേടിയിരുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഐഎം വിജയനാണ്.

തേൻ ശേഖരണം തന്റെ ഉപജീവനമായി സ്വീകരിച്ച കുറുമ്പ വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അയ്യപ്പനും കോശിയും ഫെയിം നഞ്ചിയമ്മയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. നാണിയമ്മ ചിത്രത്തിനായി ഗാനവും ആലപിച്ചിട്ടുണ്ട്.

വിജേഷ് മാണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സോഹൻ റോയിയാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

Popular Stories

    Next Story