‘അന്നം മുടക്കി ചെന്നിത്തലയുടെ കുട്ടിക്കാലം’; മമ്മൂട്ടി ചിത്രത്തിന്റെ വീഡിയോ പങ്കുവച്ച് മന്ത്രി എംഎം മണിയും
സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് കമീഷന് തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ സൈബര്‍ സിപിഐഎം അദ്ദേഹത്തെ വിശേഷിച്ചത് അന്നം മുടക്കി ചെന്നിത്തല എന്നാണ്. ഈ പ്രചരണത്തിന് ശക്തി പകരാന്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന് സിനിമയിലെ ഒരു രംഗമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. സിനിമയിലെ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലത്തെയാണ്, ചെന്നിത്തലയെ അന്നംമുടക്കിയായി ചിത്രീകരിക്കാന്‍ സൈബര്‍ സിപിഐഎം ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും […]

സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് കമീഷന് തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ സൈബര്‍ സിപിഐഎം അദ്ദേഹത്തെ വിശേഷിച്ചത് അന്നം മുടക്കി ചെന്നിത്തല എന്നാണ്. ഈ പ്രചരണത്തിന് ശക്തി പകരാന്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന് സിനിമയിലെ ഒരു രംഗമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. സിനിമയിലെ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലത്തെയാണ്, ചെന്നിത്തലയെ അന്നംമുടക്കിയായി ചിത്രീകരിക്കാന്‍ സൈബര്‍ സിപിഐഎം ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഇപ്പോഴിതാ, മന്ത്രി എംഎം മണിയും വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സിനിമയില്‍ ചിരി പടര്‍ത്തിയ ഈ രംഗം യുഡിഎഫ് ജീവിതത്തില്‍ പകര്‍ന്നാടിയപ്പോള്‍ ഒരുപാട് കുടുംബങ്ങളില്‍ നിരാശ പടര്‍ത്തി എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി മണി വീഡിയോ ഷെയര്‍ ചെയ്തത്.
അതേസമയം, ഭക്ഷ്യകിറ്റ് വിതരണത്തിന്റെ പേരില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്ക്പോര് തുടരുകയാണ്. നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തടസപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്നം മുടക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. നുണപറഞ്ഞ് കേരളീയരുടെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയില്‍ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീനിക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാണുകയാണോ? കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ആദ്യമത് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളില്‍ ഒതുങ്ങും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വാചകം കൊണ്ടുമാത്രം തൃപ്തനാകാതെ അവ മുടക്കുവാനായി മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വന്തം ലെറ്റര്‍ പാഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നല്‍കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടക്കില്ല എന്നുറപ്പാക്കണം, വിഷു സ്പെഷ്യലായി നല്കുന്ന ഭക്ഷ്യ കിറ്റ് വിതരണം ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കണം, ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കണം എന്നീ മൂന്ന് കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് അരിയും മറ്റും കൊടുക്കുന്നത് ഏപ്രില്‍ മാസം തെരഞ്ഞെടുപ്പ് വരുന്നത് കണ്ടിട്ടല്ല. ആ അരി ഇതിന് മുമ്പും നല്‍കുന്നതാണ്. മിച്ചമുള്ള അരി സ്കൂള്‍ കുട്ടികള്‍ക്ക് നല്കുന്ന നയം മുമ്പും സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരുന്നത്കൊണ്ട് ഇതൊക്കെ മുടക്കണം എന്ന് പറയുന്നത് എന്തിനാണ്? വിഷു മാത്രമല്ലല്ലോ , ഈസ്റ്റര്‍ ഏപ്രില്‍ നാലിനല്ലേ. അതിന് മുമ്പ് കിറ്റ് കൊടുക്കുന്നതില്‍ എന്ത് അപാകതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആ പരാതി പിന്‍വലിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ‘അതില്‍ ഉറച്ചു നില്ക്കും’ എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവില്നിന്നുണ്ടായത്. എന്താണിതിനര്‍ത്ഥം? സര്‍ക്കാര്‍ പെന്ഷന് വിതരണം ചെയ്യുന്നത് ഈ തെരഞ്ഞെടുപ്പ് കണ്ടു കൊണ്ടാണോ? വിഷുവും ഈസ്റ്ററും റമദാന് മാസവും വരുന്നത് തെരഞ്ഞെടുപ്പ് കണ്ടിട്ടാണോ? സ്കൂള്‍ കുട്ടികള്‍ക്ക് അരിയും മറ്റും കൊടുക്കുന്നത്, ഏപ്രില്‍ മാസത്തില്‍ ഒരു തെരഞ്ഞെടുപ്പുണ്ട് എന്ന് കണ്ടു കൊണ്ടാണോ? അങ്ങനാണോ പ്രതിപക്ഷം കരുതുന്നത്? അഞ്ചു വര്‍ഷത്തെ ജീവിതാനുഭവമാണ് ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുണ്ടായ വിശ്വാസത്തിന് അടിസ്ഥാനം. കിറ്റും പെന്‍ഷനും അരിയും മുടക്കി ആ വിശ്വാസം തകര്‍ക്കാമെന്നത് പ്രതിപക്ഷത്തിന്റെ ചെറിയ ബുദ്ധിയിലെ ചിന്തയാണ്.നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒരു കാര്യവും നടക്കരുത് എന്ന വാശിയാണ് യുഡിഎഫ് കാണിക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭക്ഷ്യ കിറ്റിനെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ നാം കേട്ടതാണ്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് പ്രചരിപ്പിച്ചവരാണ് സംഘപരിവാര്‍ . കേന്ദ്രം നല്‍കുന്നതാണ് വിതരണം ചെയ്യുന്നതെന്നാണ് പറഞ്ഞിരുന്നത്. അവര്‍ക്കും ഇപ്പോള്‍ ഒന്നും പറയാനില്ല. കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് വളരെ സങ്കുചിതമായ മനസിന്റെ ചിന്ത മാത്രമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പകരം പ്രതിസന്ധികള്‍ക്കു നടുവില്‍നിന്ന് നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയതെന്ന് സിപിഐഎം വ്യക്തമാക്കി.
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്, ക്ഷേമപെന്ഷന് എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് വിശദീകരണം നല്‍കിയിരിക്കുകയാണ്. പെന്‍ഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, അരി നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണ്. റേഷനും, ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് പിന്‍വലിക്കണം. ജനങ്ങള്‍ക്കുള്ള സഹായം തുടരുകതന്നെ വേണം. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പ്രതിപക്ഷത്തിന്റെ അധമ രാഷ്ട്രീയം തുറന്നുകാണിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.