Top

‘കിറ്റ് കൊടുത്താലും പെന്‍ഷന്‍ കൊടുത്താലും പരാതി’; അടുത്ത തവണ ഈ 41 പോലും സ്വാഹ; കൂടുതല്‍ വാചകമടി വേണ്ടെന്ന് പ്രതിപക്ഷത്തോട് എംഎം മണി

കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്ന് എംഎം മണി. ജനങ്ങള്‍ മരിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എംഎം മണി പറഞ്ഞു. ”കിറ്റ് കൊടുക്കാതെ, റേഷന്‍ കൊടുക്കാതെ പാവപ്പെട്ടവര്‍ മരിച്ചാലും പ്രശ്‌നമില്ല എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. പ്രാണവായു കിട്ടാതെ ആളുകള്‍ മരിച്ചുവീണതും ഗംഗയില്‍ ഉള്‍പ്പെടെ ശവം ഒഴുകി നടന്നതും അവര്‍ക്കു പ്രശ്‌നമല്ല. കിറ്റ് കൊടുത്താല്‍ പരാതി കൃത്യ സമയത്ത് പെന്‍ഷന്‍ കൊടുത്താലും പരാതി. കിറ്റിന് എതിരെ ഹൈക്കോടതിയില്‍ പോലും പരാതി […]

27 July 2021 5:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കിറ്റ് കൊടുത്താലും പെന്‍ഷന്‍ കൊടുത്താലും പരാതി’; അടുത്ത തവണ ഈ 41 പോലും സ്വാഹ; കൂടുതല്‍ വാചകമടി വേണ്ടെന്ന് പ്രതിപക്ഷത്തോട് എംഎം മണി
X

കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്ന് എംഎം മണി. ജനങ്ങള്‍ മരിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എംഎം മണി പറഞ്ഞു.

”കിറ്റ് കൊടുക്കാതെ, റേഷന്‍ കൊടുക്കാതെ പാവപ്പെട്ടവര്‍ മരിച്ചാലും പ്രശ്‌നമില്ല എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. പ്രാണവായു കിട്ടാതെ ആളുകള്‍ മരിച്ചുവീണതും ഗംഗയില്‍ ഉള്‍പ്പെടെ ശവം ഒഴുകി നടന്നതും അവര്‍ക്കു പ്രശ്‌നമല്ല. കിറ്റ് കൊടുത്താല്‍ പരാതി കൃത്യ സമയത്ത് പെന്‍ഷന്‍ കൊടുത്താലും പരാതി. കിറ്റിന് എതിരെ ഹൈക്കോടതിയില്‍ പോലും പരാതി കൊടുത്തു എന്തൊരു നാണക്കേടാണ്. കേരള ജനത ഇത് കണ്ടു കൊണ്ടിരിക്കുകയാണ്, അടുത്ത തവണ ഈ 41 പോലും സ്വാഹ.”-എംഎം മണി പറഞ്ഞു.

പ്രാണവായു കിട്ടാതെ കേരളത്തില്‍ ആരും മരിക്കാത്തതില്‍ അഭിമാനിക്കാമെന്നും അതുകൊണ്ട് വലിയ വാചകമടി വേണ്ടെന്നും പ്രതിപക്ഷത്തോട് എംഎം മണി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കാത്തതും പ്രതിപക്ഷത്തിന് പ്രശ്‌നമല്ലെന്നും എംഎം മണി കുറ്റപ്പെടുത്തി. ഇടതു മുന്നണി എന്ന് അധികാരത്തില്‍ വന്നാലും വ്യവസായ മേഖല ലാഭത്തിലാക്കും. എന്നാല്‍ യുഡിഎഫ്, ലീഗ് എന്ന് അധികാരം ഏറ്റെടുക്കുമോ അപ്പോഴൊക്കെ കട്ടുമുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഊര്‍ജ്ജ രംഗത്തും കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ മുന്നേറ്റമാണ് സംഭവിച്ചത്. അത് ശക്തിപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകും. സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണവും നടത്തി. വൈദ്യുതി കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് പറഞ്ഞു അതു നടപ്പാക്കിയെന്നും എംഎം മണി വ്യക്തമാക്കി.

Popular

    Next Story