‘ഖേദം പ്രകടിപ്പിക്കാന്‍ അയാളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല’; കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് വിഡ്ഢിത്തം, ബുദ്ധിയില്ലായ്മയെന്ന് എംഎം മണി
ഇടുക്കി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി എംഎം മണി. കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്നും ഖേദം പ്രകടിപ്പിക്കാന്‍ പാര്‍ട്ടി ആരെയും ചുമതതലപ്പെടുത്തിയിട്ടില്ലെന്നും എംഎം മണി തുറന്നടിച്ചു. ശബരിമലയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അയാള്‍ (കടകംപള്ളു സുരേന്ദ്രന്) വെറുതെ വിഡ്ഢിത്തം പറയുന്നതാണ്. ഒരു കാര്യവുമില്ല. അത് പറയേണ്ട കാര്യം അയാള്‍ക്ക് എന്താണുള്ളത്? എന്തെങ്കിലുമുണ്ടെന്ന് എനിക്ക് […]

ഇടുക്കി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി എംഎം മണി. കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്നും ഖേദം പ്രകടിപ്പിക്കാന്‍ പാര്‍ട്ടി ആരെയും ചുമതതലപ്പെടുത്തിയിട്ടില്ലെന്നും എംഎം മണി തുറന്നടിച്ചു. ശബരിമലയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
‘അയാള്‍ (കടകംപള്ളു സുരേന്ദ്രന്) വെറുതെ വിഡ്ഢിത്തം പറയുന്നതാണ്. ഒരു കാര്യവുമില്ല. അത് പറയേണ്ട കാര്യം അയാള്‍ക്ക് എന്താണുള്ളത്? എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അതിനോടൊന്നും യോജിപ്പുമില്ല. കേസ് വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അത് അന്ന് പറ്റിയ വിഡ്ഢിത്തമാണെന്ന് പറയാന്‍ അയാള്‍ക്ക് എന്താണ് അധികാരം? ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുള്ളി കയറി ഏറ്റതാണ്. അതിനൊന്നും പാര്‍ട്ടിക്ക് ഉത്തരരവാദിത്തമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’, എംഎം മണി പറഞ്ഞു.
ഖേദം പ്രകടിപ്പിക്കാന്‍ അയാളെയാരും ചുമതലപ്പെടുത്തിയിട്ടില്ലല്ലോ. എത് പിന്നെ എന്നാ ചെയ്യാനാ നമുക്ക്. നമുക്കങ്ങ് വിടാം. കടകംപള്ളി തെരഞ്ഞെടുപ്പായതുകൊണ്ടൊന്നും പറഞ്ഞതല്ല. ബുദ്ധിമോശംകൊണ്ട് പറഞ്ഞതാണെന്നും എംഎം മണി പരിഹസിച്ചു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവ വികാസങ്ങളിലായരുന്നു കടകംപള്ളിയുടെ ഖേദ പ്രകടനം. സ്ത്രീപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്നായിരുന്നു തുറന്നുപറച്ചില്‍. വിശാലബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു കടകംപള്ളിയുടെ പ്രസ്താവന. ഇത്് തെരഞ്ഞെടുപ്പിനോടടുക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ പലയിടത്തും പ്രതിരോധത്തിലാക്കുന്നുണ്ടെന്നാണ് വിവരം.