‘കൂടുതല്‍ കിട്ടാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം’; ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടോ? മുനീറിന്റെ മറുപടി

കോഴിക്കോട്: മുസ്ലീംലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി മുമ്പോട്ടു പോയ പ്രസ്ഥാനമാണ് ലീഗ ്എന്നും കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കരുതെന്നാണ് ആഗ്രഹമെന്നും മുനീര്‍ പറഞ്ഞു.
എംകെ മുനീറിന്റെ വാക്കുകള്‍: ”അങ്ങനെയൊരു പദവി ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ കാരണം ആര്‍ക്കും ഒരു പ്രയാസം ഉണ്ടാകരുത് എന്നതു കൊണ്ടാണത്. സിഎച്ചിന് ശേഷം കേരളത്തില്‍ ഒരു മുസ്ലീംലീഗ് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അത് ഉണ്ടാകേണ്ടത് അല്ലേ എന്ന ചോദ്യത്തിന് അത് അന്നത്തെ രാഷ്ട്രീയ സാഹചര്യം ഒത്തുവന്നപ്പോള്‍ അദ്ദേഹമായി. അതല്ലാതെ മുഖ്യമന്ത്രി പദവിക്ക് വേണ്ടി ലീഗ് നില കൊള്ളുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”
”കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി മുമ്പോട്ടു പോയ പ്രസ്ഥാനമാണ് ലീഗ്. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കരുത്. ഞങ്ങള്‍ ഒന്നും അധികം ആവശ്യപ്പെട്ടവരേ അല്ല. അര്‍ഹതയുള്ളത് മാത്രമേ ചോദിച്ചിട്ടുള്ളൂ. എത്ര സീറ്റുകള്‍ വേണമെന്ന ആവശ്യം മുമ്പോട്ടു വച്ചിട്ടില്ല. കൂടുതല്‍ കിട്ടാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അന്തിമമായി ഐക്യജനാധിപത്യ മുന്നണി നില്‍ക്കണം.”
”ഇപ്പോള്‍ വന്നു വന്ന് ലീഗിനെതിരെ ഭീതിയുണ്ടാക്കുകയാണ്. ഒരു സംഘടനയെ തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്തുകയാണ്. ലീഗ് 1948ല്‍ രൂപം കൊണ്ടതാണ്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമാണ്. ഭരണഘടനയില്‍ ഒപ്പുവച്ചയാളാണ്.”
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍ജെഡിയും യുഡിഎഫ് വിട്ടതോടെയാണ് കോണ്‍ഗ്രസ് അധികസീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞതവണ 87 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അധികസീറ്റുകളില്‍ മുസ്ലീം ലീഗിന് രണ്ടും സിഎംപിക്ക് ഒരു സീറ്റും അധികം നല്‍കും. മുന്നണിപ്രവേശനം നടത്തിയ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റും നല്‍കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ തുടങ്ങും. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാവണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥിനിര്‍ണയം. യുവത്വത്തിന് പ്രാധാന്യം നല്കി കഴിവും കാര്യശേഷിയുമുള്ള മുതിര്‍ന്നവരും മത്സരിക്കണമെന്നാണ് രാഹുല്‍ സംസ്ഥാനനേതൃത്വത്തിന് നല്കിയ നിര്‍ദേശം.