‘ഹാഗിയ സോഫിയ ലേഖനത്തില്‍ തെറ്റുപറ്റിയെന്ന് സാദിഖലി തങ്ങള്‍ സമ്മതിച്ചു’; ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരോട് ലീഗ് അത് പറയുകയും അവര്‍ ഉള്‍ക്കൊള്ളുകയും ചെയ്തെന്ന് എംകെ മുനീര്‍

കൊച്ചി: യുനെസ്കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് ചന്ദ്രിക ദിനപത്രത്തില്‍ അയാസോഫിയയിലെ ജുമുഅ എന്ന ലേഖനമെഴുതിയതില്‍ തെറ്റുപറ്റിയെന്ന്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മതിച്ചതായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇക്കാര്യം ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരോട് പറയുകയും അവര്‍ അത് ഉള്‍ക്കൊള്ളുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്തര്‍ദേശീയ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് സംശയം ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായങ്ങളുമായി കുറെക്കാലമായി വിനിമയം ഉണ്ടായിട്ടില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.
കഴിഞ്ഞ കാലത്ത് ക്രിസത്യന്‍ ആശങ്കകള്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല. അതേ സമയം എല്‍ഡിഎഫിന് അവരെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞുവെന്നും എംകെ മുനീര്‍ പറഞ്ഞു.
സാമൂഹ്യ വിഭാഗങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും യുഡിഎഫ് അഭിമുഖീകരിക്കും. യുഡിഎഫ് അവര്‍ക്കൊപ്പം നില്ക്കും എന്ന സന്ദേശം നേരത്തെ എത്തിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് പ്രീണിപ്പിക്കുകയും ചെയ്തുവെന്നും എംകെ മുനീര്‍ പറഞ്ഞു.