‘പരസ്പരം ഇനിയൊന്നും’; മിഷൻ സിയിലെ പുതിയ ഗാനമെത്തി
മിഷൻ സി ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നു സംവിധായകൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
11 July 2021 7:49 AM GMT
ഫിൽമി റിപ്പോർട്ടർ

അപ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രം മിഷൻ സിയിലെ പുതിയ ഗാനമെത്തി. പരസ്പരം ഇനിയൊന്നും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നിഖിൽ മാത്യുവാണ് ഗാനം പാടിയിരിക്കുന്നത്. സുനിൽ ജി ചെറുകടവിന്റെ വരികൾക്ക് പാർത്ഥസാരഥിയാണ് സംഗീതം പകർന്നിരിക്കുന്നത്. വിനോദ് ഗുരുവായൂരാണ് സംവിധാനം ചെയ്യുന്നത്.
മിഷൻ സി ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നു സംവിധായകൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സെൻസർ വർക്കുകൾ പുരോഗമിക്കുകയാണെന്നും റിലീസ് തീയതി ഉടൻ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.പ്രശസ്ത സംവിധായകന് ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന്-സി’. മേജര്‍ രവി, ജയകൃഷ്ണന്, കെെലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
- TAGS:
- Mission - C
- Mollywood
- new song