Top

മന്ത്രിമാരുടെ ദുശ്ശകുന പേടി; ഇത്തവണയും 13 ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ ആളില്ല

ഇത്തവണയും പതിമൂന്നാം നമ്പര്‍ കാറിനോട് അവഗണന തുടരുന്നു. അശുഭ നമ്പര്‍ ആണെന്ന കരുതലിലാണ് പതിമൂന്നാം നമ്പര്‍ കാര്‍ ആരും തെരഞ്ഞെടുക്കാതിരുന്നത്. കഴിഞ്ഞ തവണയും ഇത് തന്നെയായിരുന്നു അവസ്ഥ. ഒടുവില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണ് 13 ാം നമ്പര്‍ കാര്‍ തെരഞ്ഞെടുത്തത്. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറിയും മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും മറ്റൊരു വാഹനം എത്തിച്ചാണ് പതിമൂന്നിനെ ഒഴിവാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് […]

20 May 2021 11:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിമാരുടെ ദുശ്ശകുന പേടി; ഇത്തവണയും 13 ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ ആളില്ല
X

ഇത്തവണയും പതിമൂന്നാം നമ്പര്‍ കാറിനോട് അവഗണന തുടരുന്നു. അശുഭ നമ്പര്‍ ആണെന്ന കരുതലിലാണ് പതിമൂന്നാം നമ്പര്‍ കാര്‍ ആരും തെരഞ്ഞെടുക്കാതിരുന്നത്. കഴിഞ്ഞ തവണയും ഇത് തന്നെയായിരുന്നു അവസ്ഥ. ഒടുവില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണ് 13 ാം നമ്പര്‍ കാര്‍ തെരഞ്ഞെടുത്തത്.

ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറിയും മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും മറ്റൊരു വാഹനം എത്തിച്ചാണ് പതിമൂന്നിനെ ഒഴിവാക്കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പന്ത്രണ്ടാം നമ്പര്‍ കഴിഞ്ഞ് പതിനാലാം നമ്പര്‍ കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. 2011 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും 13 ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006 ല്‍ വിഎസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എംഎ ബേബിയായിരുന്നു 13 ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്.

നിലവില്‍ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കും രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജനുമാണ്. മൂന്നാം നമ്പര്‍ റോഷി അഗസ്റ്റിനും നാല് എ.കെ.ശശീന്ദ്രനും അഞ്ച് വി.ശിവന്‍കുട്ടിക്കും. കെഎന്‍ ബാലഗോപാലിന് പത്താം നമ്പര്‍. പി.രാജീവ് 11, കെ.രാധാകൃഷ്ണന്‍ 6, അഹമ്മദ് ദേവര്‍കോവില്‍ 7, ആന്റണി രാജു 9, വി എന്‍ വാസവന്‍ 12ഉം. പി. പ്രസാദ് 15ഉം. 16 – സജി ചെറിയാന്‍, 19 -പ്രൊഫ. ഞ ബിന്ദു, 20 വീണ ജോര്‍ജ്, 22 -ചിഞ്ചുറാണി, 12-മുഹമ്മദ് റിയാസ് എന്നിങ്ങനെയാണ് കാറിന്റെ നമ്പറുകള്‍.

Next Story