Top

വിട്ടുകളയില്ല ആ യുവതാരത്തെ… ഇങ്ങനെ ചേര്‍ത്തു പിടിക്കും; മിന്‍ഗുവേസയുടെ കരാര്‍ പുതുക്കി ബാഴ്‌സലോണ

സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച യുവതാരത്തിന് ബാഴ്‌സലോണയുടെ പ്രത്യുപകാരം. ഓസ്‌കാര്‍ മിന്‍ഗുവേസയുടെ കരാര്‍ രണ്ടു വര്‍ഷത്തേക്കു നീട്ടി താരത്തെ ഔദ്യോഗികമായി ഫസ്റ്റ് ടീമിലേക്കു കൊണ്ടുവന്നിരിക്കുകയാണ് ബാഴ്‌സ. 100 മില്യണ്‍ റിലീസ് ക്ലോസ് ഉള്‍പ്പെടുത്തിയാണ് ബാഴ്‌സ 21-കാരനായ പ്രതിരോധ താരത്തിന്റെ കരാര്‍ പുതുക്കിയത്. ബാഴ്‌സയുടെ യുവ ടീമുകളിലൂടെ കളിച്ചു വളര്‍ന്ന മിന്‍ഗുവേസ ഈ സീസണില്‍ ടീമിനായി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രതിരോധതാരമായ മിന്‍ഗുവേസ ലാ ലിഗയില്‍ 24 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തം പേരില്‍ […]

1 May 2021 1:25 AM GMT
Syam Saseendran

വിട്ടുകളയില്ല ആ യുവതാരത്തെ… ഇങ്ങനെ ചേര്‍ത്തു പിടിക്കും; മിന്‍ഗുവേസയുടെ കരാര്‍ പുതുക്കി ബാഴ്‌സലോണ
X

സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച യുവതാരത്തിന് ബാഴ്‌സലോണയുടെ പ്രത്യുപകാരം. ഓസ്‌കാര്‍ മിന്‍ഗുവേസയുടെ കരാര്‍ രണ്ടു വര്‍ഷത്തേക്കു നീട്ടി താരത്തെ ഔദ്യോഗികമായി ഫസ്റ്റ് ടീമിലേക്കു കൊണ്ടുവന്നിരിക്കുകയാണ് ബാഴ്‌സ.

100 മില്യണ്‍ റിലീസ് ക്ലോസ് ഉള്‍പ്പെടുത്തിയാണ് ബാഴ്‌സ 21-കാരനായ പ്രതിരോധ താരത്തിന്റെ കരാര്‍ പുതുക്കിയത്. ബാഴ്‌സയുടെ യുവ ടീമുകളിലൂടെ കളിച്ചു വളര്‍ന്ന മിന്‍ഗുവേസ ഈ സീസണില്‍ ടീമിനായി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

പ്രതിരോധതാരമായ മിന്‍ഗുവേസ ലാ ലിഗയില്‍ 24 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിചച്ചിട്ടുണ്ട്. അഞ്ചു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും കളിച്ച താരം ഒരു അസിറ്റും സ്വന്തമാക്കി.

ബാഴ്‌സ ബി ടീമില്‍ നിന്ന് ഈ വര്‍ഷമാണ് മിന്‍ഗുവേസയെ പ്രൊമോട്ട് ചെയ്തത്. പ്രൊമോഷന്‍ കരാറില്‍ ഫസ്റ്റ് ടീമിലെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. അതുപയോഗിച്ചാണ് ബാഴ്‌സ കരാര്‍ പുതുക്കിയത്.

Next Story

Popular Stories