Top

ഒരു ബ്രേക്കെടുത്ത് ഫ്രഷാകൂവെന്ന് ജീവനക്കാരോട് മൈക്രോസോഫ്റ്റ്; പോക്കറ്റ് മണിയായി 1.12 ലക്ഷം രൂപ

ജോലിയില്‍ ഇടവേള എടുക്കുന്നത് വളരെ പ്രധാനമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരിയുടെ പുതിയ പ്രഖ്യാപനം.

23 July 2021 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ബ്രേക്കെടുത്ത് ഫ്രഷാകൂവെന്ന് ജീവനക്കാരോട് മൈക്രോസോഫ്റ്റ്; പോക്കറ്റ് മണിയായി 1.12 ലക്ഷം രൂപ
X

ഉദ്യോഗസ്ഥ സൗഹൃദ നിലപാടുകളില്‍ വീണ്ടും രാജ്യത്തെ വിസ്മയിപ്പിച്ച് മൈക്രോസോഫ്റ്റ്. ജീവനക്കാരോട് കുറച്ചുനാള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്ന് റിഫ്രെഷാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഇന്ത്യ മികച്ച മാതൃക കാട്ടുന്നത്. ജോലിയില്‍ ഇടവേള എടുക്കുന്നത് വളരെ പ്രധാനമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരിയുടെ പുതിയ പ്രഖ്യാപനം.

‘പ്രിയപ്പെട്ട മൈക്രോസോഫ്റ്റ് ജീവനക്കാരെ, ജോലിയില്‍ നിന്നും ഇടയ്ക്ക് അവധിയെടുക്കേണ്ടതിന്റെ പ്രാധാന്യം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പ്രീയപ്പെട്ടവരോടൊപ്പം കുറച്ച് സമയം ചെലവഴിച്ച് കൂടുതല്‍ ഊര്‍ജത്തോടെയും ഉന്മേഷത്തോടെയും തിരിച്ചുവരൂ. നിങ്ങളുടെ ക്ഷേമം വളരെ പ്രധാനമാണ്’. ആനന്ദ മഹേശ്വരി ട്വീറ്റ് ചെയ്തു.

ഓരോ ജീവനക്കാര്‍ക്കും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബോണസായി 1500 ഡോളര്‍ (ഏകദേശം 1.12 ലക്ഷം രൂപ) വിതരണം ചെയ്യാന്‍ തയ്യാറാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റിന് താഴെയുള്ള ജീവനക്കാര്‍ക്കാണ് ബോണസ് വിതരണം ചെയ്യുക. പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഉള്‍പ്പെടെ ബോണസ് വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story