ഓസ്ട്രേലിയയില്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് മൈക്കല്‍ വോണ്‍; ജയത്തിന് ശെഷം ട്രോളി ഇന്ത്യന്‍ ആരാധകര്‍

മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണാണ് ട്വിറ്ററിലെ ട്രോളന്മാരുടെ ഇപ്പോഴത്തെ ഇര. കാര്യം വേറൊന്നുമല്ല. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് വോണ്‍ ഒരു പ്രവചനം നടത്തി. ഓസ്ട്രേലിയയില്‍ ഇന്ത്യ 4-0ന് തകര്‍ന്നടിയും എന്നായിരുന്നു വോണിന്റെ പക്ഷം. ആദ്യ തോല്‍വിക്ക് ശേഷം ഇന്ത്യയെ വീണ്ടും കളിയാക്കി വോണ്‍ രംഗത്ത് എത്തിയിരുന്നു. ബോക്സിംഗ് ഡെ ടെസ്റ്റിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ആരധകര്‍ വോണിനെ നല്ല രീതിയില്‍ തന്നെ പെരുമാറുകയാണ് സമൂഹ മാധ്യമത്തിലൂടെ.
മറ്റ് ചില മുന്‍ താരങ്ങളുടെ പ്രവചനങ്ങള്‍
റിക്കി പോണ്ടിങ്: ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ വൈറ്റ് വാഷ് നേരിടും
മാര്‍ക്ക് വൊ: ഇന്ത്യന്‍ ടീമില്‍ യൊതൊരു പ്രതീക്ഷയും ഇല്ല. തിരിച്ചുവരവിനുള്ള സാധ്യതയും ഇല്ല. ഓസ്ട്രേലിയക്ക് 4-0ന്റെ ജയം ആയിരിക്കും.
മൈക്കല്‍ ക്ലാര്‍ക്ക്: വിരാട് കോഹ്ലി ഇല്ലാതെ ജയിക്കാനായാല്‍ ഇന്ത്യക്ക് ഒരു വര്‍ഷം മുഴുവന്‍ ആഘോഷിക്കാം.