Top

‘നാലാം ടെസ്റ്റിനുള്ള തയ്യാറെടുപ്പ്’; നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെ ട്രോളിക്കൊന്ന് മൈക്കല്‍ വോണ്‍

മൊട്ടേറയിലെ പിച്ചിനെ ട്രോളി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. മണ്ണ് കിളച്ച് മറിച്ച പിച്ചില്‍ ബാറ്റ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പം നാലാം ടെസ്റ്റിനുള്ള തയ്യാറെടുപ്പാണിതെന്നും വോണ്‍ കുറിച്ചു. നേരത്തെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ടെസ്റ്റ് മത്സരത്തിന് യോജിച്ചതല്ലെന്ന് വ്യക്തമാക്കി വോണ്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുള്‍പ്പെടെയുള്ളവര്‍ വോണിന്റെ ആരോപണം തള്ളി. Preparations going well for the 4th Test !! #OnOn #INDvENG Posted by Michael Vaughan on Tuesday, […]

2 March 2021 6:37 AM GMT

‘നാലാം ടെസ്റ്റിനുള്ള തയ്യാറെടുപ്പ്’; നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെ ട്രോളിക്കൊന്ന് മൈക്കല്‍ വോണ്‍
X

മൊട്ടേറയിലെ പിച്ചിനെ ട്രോളി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. മണ്ണ് കിളച്ച് മറിച്ച പിച്ചില്‍ ബാറ്റ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പം നാലാം ടെസ്റ്റിനുള്ള തയ്യാറെടുപ്പാണിതെന്നും വോണ്‍ കുറിച്ചു. നേരത്തെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ടെസ്റ്റ് മത്സരത്തിന് യോജിച്ചതല്ലെന്ന് വ്യക്തമാക്കി വോണ്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുള്‍പ്പെടെയുള്ളവര്‍ വോണിന്റെ ആരോപണം തള്ളി.

Preparations going well for the 4th Test !! #OnOn #INDvENG

Posted by Michael Vaughan on Tuesday, 2 March 2021

മൂന്നാം ടെസ്റ്റിനിടെ പിച്ചില്‍ കുഴി

മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ പന്തെറിയാനെത്തിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ ക്രീസില്‍ രൂപപ്പെട്ട കുഴി കാരണം ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ച അംപയര്‍ ക്രീസില്‍ രൂപപ്പെട്ട കുഴി മൂടാന്‍ ആവശ്യപ്പെട്ടു. പിച്ചില്‍ രൂപപ്പെട്ട കുഴി കാരണം പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ കാലുളുക്കി വീണിരുന്നു.

ബ്രോഡ് എറിഞ്ഞ ഏഴാമത്തെ ഓവറിലാണ് ആദ്യമായി ക്രിസീലെ കുഴി വലിയ പ്രശ്നങ്ങളുണ്ടാക്കിയത്. ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ‘ലാന്‍ഡിംഗ് ലെഗ്’ കുഴില്‍ പതിച്ചു. പിന്നാലെ ഗ്രൗണ്ട് സ്റ്റാഫെത്തി കുഴി ഉറപ്പിച്ചു. എന്നാല്‍ പത്താമത്തെ ഓവറില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. താല്‍ക്കാലിക പരിഹാരം കണ്ട ശേഷമായിരുന്നു മത്സരം തുടർന്നത്.

പരാതി പറയാതെ ഇംഗ്ലീഷ് ബാറ്റിംഗ് കോച്ച്

സ്‌റ്റേഡിയത്തിലെ പിച്ചിനെ കുറ്റം പറയുന്നത് സ്വയം പഴിക്കുന്നതിന് തുല്യമാവുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് കോച്ച് ജോനാദന്‍ ട്രോട്ട്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് കളിക്കാന്‍ ബുദ്ധിമുട്ടേറിയ പിച്ചാണ്, ഇന്ത്യയില്‍ സാധാരണയായി കാണുന്ന ഉണങ്ങിയ പ്രതലം തന്നെയായിരുന്നു മൊട്ടേറയിലേതും. കൂടുതല്‍ റണ്‍സ് നേടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ശ്രമിക്കേണ്ടത്. ട്രോട്ട് പറഞ്ഞു.

‘നന്നായി പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കാമെന്ന് നമുക്ക് മനസിലായിട്ടുണ്ട്. മറ്റു കാര്യങ്ങളെ പഴിക്കുന്നതിന് പകരം നാം നന്നായി കളിക്കേണ്ടിയിരുന്നുവെന്ന ചിന്തയാണ് വേണ്ടത്. ആദ്യ ഇന്നിംഗ്‌സില്‍ 200ലധികം സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറിയേനെ. അതുകൊണ്ടു തന്നെ പിച്ചിനെ കുറ്റം പറയുന്നത് നമ്മളോട് തന്നെ ദ്രോഹം ചെയ്യുന്നതിന് തുല്യമാവും.’

ജോനാദന്‍ ട്രോട്ട്

മൂന്നാം ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ നായകന്‍ നാസര്‍ ഹുസൈന്‍ രംഗത്ത് വന്നിരുന്നു. മൊട്ടേറയിലെ പിച്ചില്‍ ‘ഭയന്നു വിറച്ച മുയലുകളെപ്പോലെയാണ്’ ഇംഗ്ലണ്ട് ബാറ്റുവീശിയതെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. ഇതെല്ലാം കളിക്കാരുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് വിജയിച്ച് സീരീസ് സമനിലയിലാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടതുണ്ട്. അത് ടീമിന് ഗുണകരമാവുമെന്നും നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാണിച്ചു.

Next Story

Popular Stories