Top

വേഗം കൊണ്ട് അമ്പരപ്പിച്ചത് സഹതാരമല്ല; എറിഞ്ഞു വശംകെടുത്തിയത് ആരെന്നു തുറന്നു പറഞ്ഞു മൈക്കല്‍ ക്ലാര്‍ക്ക്

ഓസ്‌ട്രേലിയയെ അഞ്ചാം ലോകകപ്പ് ജയത്തിലേക്കു നയിച്ച നായകനും മികച്ച മധ്യനിര ബാറ്റ്‌സ്മാനുമാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഓസീസിന്റെ സുവര്‍ണതലമുറയിലെ താരമായ അദ്ദേഹം തന്റെ കരിയറിനിടയില്‍ നിരവധി ലോകോത്തര ബൗളര്‍മാരുടെ പരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ട്. തന്നെ വേഗം കൊണ്ട് അമ്പരപ്പിച്ച ബൗളര്‍ ആരെന്നു തുറന്നുപറയുകയാണ് താരം. ക്ലാര്‍ക്കിന്റെ കാലഘട്ടത്തില്‍ സഹതാരങ്ങളായിരുന്ന ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, പാകിസ്താന്‍ താരം ഷോയ്ബ് അക്തര്‍ എന്നിവരുള്‍പ്പടെ നിരവധി പേസര്‍മാര്‍ മികവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 100 മൈല്‍ വേഗത കൈവരിച്ച ഇവര്‍ മൂവരുമായിരുന്നു വേഗതയുടെ പര്യായമായി […]

26 May 2021 12:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേഗം കൊണ്ട് അമ്പരപ്പിച്ചത് സഹതാരമല്ല; എറിഞ്ഞു വശംകെടുത്തിയത് ആരെന്നു തുറന്നു പറഞ്ഞു മൈക്കല്‍ ക്ലാര്‍ക്ക്
X

ഓസ്‌ട്രേലിയയെ അഞ്ചാം ലോകകപ്പ് ജയത്തിലേക്കു നയിച്ച നായകനും മികച്ച മധ്യനിര ബാറ്റ്‌സ്മാനുമാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഓസീസിന്റെ സുവര്‍ണതലമുറയിലെ താരമായ അദ്ദേഹം തന്റെ കരിയറിനിടയില്‍ നിരവധി ലോകോത്തര ബൗളര്‍മാരുടെ പരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ട്. തന്നെ വേഗം കൊണ്ട് അമ്പരപ്പിച്ച ബൗളര്‍ ആരെന്നു തുറന്നുപറയുകയാണ് താരം.

ക്ലാര്‍ക്കിന്റെ കാലഘട്ടത്തില്‍ സഹതാരങ്ങളായിരുന്ന ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, പാകിസ്താന്‍ താരം ഷോയ്ബ് അക്തര്‍ എന്നിവരുള്‍പ്പടെ നിരവധി പേസര്‍മാര്‍ മികവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 100 മൈല്‍ വേഗത കൈവരിച്ച ഇവര്‍ മൂവരുമായിരുന്നു വേഗതയുടെ പര്യായമായി ഉണ്ടായിരുന്നത്. ഇതില്‍ തന്നെ ഏറെ വിഷമിപ്പിച്ചത് അക്തറാണെന്നാണ് ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍.

തുടര്‍ച്ചയായി 100 മൈല്‍ വേഗതയില്‍ പന്തെറിയാന്‍ അക്തറിനാകുമായിരുന്നു. മൂന്ന് ഓവറുകള്‍ ഒരേവേഗതയില്‍ എറിയാന്‍ അസാമാന്യ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അക്തറിന് അതിനു കഴിയുമായിരുന്നു. ബ്രെറ്റ് ലീയും ഇതേപോലെയായിരുന്നു എന്നാല്‍ അക്തറിന്റെ അത്ര വരില്ല- ക്ലാര്‍ക്ക് പറഞ്ഞു.

12 ഓവറുകള്‍ ഒരേ വേഗതയില്‍ എറിയുന്ന താരമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ആന്‍ഡ്രൂ ഫഌന്റോഫ് എന്നും ക്ലാര്‍ക്ക് പറഞ്ഞു. ഷോണ്‍ ടെയ്റ്റ്, മിച്ചല്‍ ജോണ്‍സണ്‍, ജേസണ്‍ ഗില്ലസ്പി തുടങ്ങിയ ബൗളര്‍മാരും തന്നെ പരീക്ഷിച്ചിട്ടുണ്ടെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി 115 ടെസ്റ്റുകളില്‍ നിന്ന് 8643 റണ്‍സും 245 ഏകദിനങ്ങളില്‍ നിന്ന് 7981 റണ്‍സും നേടിയ താരമാണ് ക്ലാര്‍ക്ക്. 47 ടെസ്റ്റുകളിലും 74 ഏകദിനങ്ങളിലും 18 ട്വന്റി 20 മത്സരങ്ങളിലും ഓസ്‌ട്രേലിയയെ നയിച്ച ക്ലാര്‍ക്ക് 2015 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിന്റെ നായകനുമായിരുന്നു.

Next Story

Popular Stories