Top

‘സോറി അല്ല വേണ്ടത് അഭിനന്ദനമാണ്’; വിവാഹ മോചനത്തിനോട് പ്രതികരിക്കുന്നവരോട് മിയ ഖലീഫ

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ മിയ ഖലീഫയുടെ വിവാഹമോചന വാർത്ത പുറത്ത് വന്നത്. മിയ തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹ മോചനത്തെ സാമാന്യവത്കരിക്കുന്ന സന്ദേശം പങ്കുവെക്കുകയാണ് മിയ ഖലീഫ. തന്റെ വിവാഹ മോചന വാർത്തയോടുള്ള ആരാധകരുടെ പ്രതികരണത്തെ കുറിച്ചാണ് മിയ പറയുന്നത്. വിവാഹം വേർപെടുത്തുന്നു എന്നതിൽ തന്നോട് സോറിയല്ല മറിച്ച് അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മിയ വ്യക്തമാക്കി. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. വിവാഹ ബന്ധം നല്ല രീതിയിൽ തുടരാൻ ഇരുവരും ഒരു […]

27 July 2021 4:58 AM GMT
ഫിൽമി റിപ്പോർട്ടർ

‘സോറി അല്ല വേണ്ടത് അഭിനന്ദനമാണ്’; വിവാഹ മോചനത്തിനോട് പ്രതികരിക്കുന്നവരോട് മിയ ഖലീഫ
X

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ മിയ ഖലീഫയുടെ വിവാഹമോചന വാർത്ത പുറത്ത് വന്നത്. മിയ തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹ മോചനത്തെ സാമാന്യവത്കരിക്കുന്ന സന്ദേശം പങ്കുവെക്കുകയാണ് മിയ ഖലീഫ. തന്റെ വിവാഹ മോചന വാർത്തയോടുള്ള ആരാധകരുടെ പ്രതികരണത്തെ കുറിച്ചാണ് മിയ പറയുന്നത്. വിവാഹം വേർപെടുത്തുന്നു എന്നതിൽ തന്നോട് സോറിയല്ല മറിച്ച് അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മിയ വ്യക്തമാക്കി.

സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. വിവാഹ ബന്ധം നല്ല രീതിയിൽ തുടരാൻ ഇരുവരും ഒരു വർഷത്തോളമായി ശ്രമിക്കുകയായിരുന്നു. എന്നാൽ നീണ്ട പ്രയ്തനങ്ങൾക്കൊടുവിൽ അത് സാധിക്കില്ലെന്ന് മനസിലാക്കിയാണ് ബന്ധം വേർപിരിയാൻ മിയയും ഭർത്താവും തീരുമാനിച്ചത്. കുറ്റബോധം ഒട്ടും ഇല്ലാതെയാണ് ബന്ധം അവസാനിപ്പിക്കുന്നതെന്നും മിയ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചിരുന്നു.

മിയയുടെ വാക്കുകൾ:

‘ഈ വിവാഹ ബന്ധം നല്ല രീതിയിൽ തുടരാണ് ഞങ്ങൾ ഇരുവും പരമാവധി ശ്രമിച്ചു. പക്ഷെ ഒരു വർഷത്തെ നീണ്ട പ്രയ്തനങ്ങൾക്കൊടുവിൽ ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കളായിരിക്കും എന്ന ഉറപ്പിൽ വേർപിരിയുകയാണ്. ഞങ്ങൾ ഇരുവരും എന്നും പരസ്പരം ബഹുമാനിക്കുകയും ചെയ്യും. പരസ്പരം മാറ്റാൻ കഴിയാത്ത ഒരുപാട് പ്രശ്‌നങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നതിനാൽ ആരെയും കുറ്റക്കാരാക്കാൻ സാധിക്കുകയില്ല. ഈ ബന്ധം യാതൊരു കുറ്റബോധവുമില്ലാതെയാണ് ഞങ്ങൾ അവസാനിപ്പിക്കുന്നത്. ഇനി പുതിയ അധ്യായം തനിയെ ആരംഭിക്കാനാണ് ഞങ്ങളുടെ തീരുമാനം. വ്യത്യസ്ത ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കും.’

മിയ ഖലീഫ

2019ലാണ് റോബൻട്ടും മിയയും വിവാഹിതരായത്. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും താരത്തിന് ഇന്നും ലോകമെമ്പാടും ആരാധകർ ഏറെയാണ്. ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണയറിച്ച് രം​ഗത്തെത്തിയ മിയ ഖലീഫ സമൂഹമാധ്യമത്തിൽ സജീവമാണ്.

Popular

    Next Story