Top

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് ഡികോക്കും ഹിറ്റ്മാനും; മുംബൈയ്ക്ക് മികച്ച തുടക്കം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. പവര്‍ പ്ലേയിലെ ആറോവറില്‍ വിക്കറ്റുകളൊന്നും നഷ്ടമാവാതെ മുംബൈ 53 റണ്‍സെടുത്തു. 31 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് സ്‌കോര്‍ അതിവേഗം മുന്നോട്ടുനയിക്കുന്നത്. 16 റണ്‍സാണ് ക്വിന്റന്‍ ഡികോക്കിന്റെ സംഭാവന. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറി നേടിയാണ് ഡികോക്ക് തുടങ്ങുന്നത്. ഖലീല്‍ അഹമ്മദിന്റെ രണ്ടാം ഓവറില്‍ എക്‌സ്ട്രാ റണ്‍സിന്റെ ആനുകൂല്യത്തോടെ മുംബൈ റണ്‍റേറ്റ് നിലനിര്‍ത്തി. മൂന്നാം ഓവറില്‍ ബംഗ്ലാദേശീ സ്പിന്നര്‍ മുഷ്ഫിക്ക് ഉള്‍ റഹ്മാനെ […]

17 April 2021 9:03 AM GMT

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് ഡികോക്കും ഹിറ്റ്മാനും; മുംബൈയ്ക്ക് മികച്ച തുടക്കം
X

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. പവര്‍ പ്ലേയിലെ ആറോവറില്‍ വിക്കറ്റുകളൊന്നും നഷ്ടമാവാതെ മുംബൈ 53 റണ്‍സെടുത്തു. 31 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് സ്‌കോര്‍ അതിവേഗം മുന്നോട്ടുനയിക്കുന്നത്. 16 റണ്‍സാണ് ക്വിന്റന്‍ ഡികോക്കിന്റെ സംഭാവന.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറി നേടിയാണ് ഡികോക്ക് തുടങ്ങുന്നത്. ഖലീല്‍ അഹമ്മദിന്റെ രണ്ടാം ഓവറില്‍ എക്‌സ്ട്രാ റണ്‍സിന്റെ ആനുകൂല്യത്തോടെ മുംബൈ റണ്‍റേറ്റ് നിലനിര്‍ത്തി. മൂന്നാം ഓവറില്‍ ബംഗ്ലാദേശീ സ്പിന്നര്‍ മുഷ്ഫിക്ക് ഉള്‍ റഹ്മാനെ പരീക്ഷിച്ച വാര്‍ണറിന് പിഴച്ചു. ഒരു ബൗണ്ടറി സിക്‌സും ഉള്‍പ്പെടെ 13 റണ്‍സാണ് ഹൈദരാബാദ് വഴങ്ങിയത്.

ഭുവി തിരിച്ചെത്തിയ നാലാം ഓവറിലും സിക്‌സടിച്ച് രോഹിത് ശര്‍മ്മ റണ്‍റേറ്റ് 9ന് മുകളില്‍ നിലനിര്‍ത്തി. അഞ്ചാം ഓവറില്‍ വീണ്ടും ഖലീല്‍ അഹമ്മദിനെ കൊണ്ടുവന്ന് വീണ്ടും പേസ് പരീക്ഷണം. എന്നാല്‍ പത്ത് റണ്‍സടിച്ച് മുംബൈ ഓപ്പണര്‍മാര്‍ മുന്നേറ്റം തുടര്‍ന്നു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ യുവതാരം അഭിഷേക് ശര്‍മ്മയെയാണ് വാര്‍ണര്‍ ദൗത്യമേല്‍പ്പിച്ചു, ഇന്നിംഗ്‌സില്‍ ഹൈദാരാബാദിന്റെ അനുകൂലമായ ഓവറും ഇതായിരുന്നു. അഞ്ച് റണ്‍സാണ് അഭിഷേക് വഴങ്ങിയത്.

Next Story

Popular Stories