Top

ജാഗ്രതയോടെ തുടങ്ങി, പിന്നെ തകര്‍ത്തടിച്ചു; പവര്‍ പ്ലേയില്‍ പവറായി ഹിറ്റ്മാന്‍

ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം പവര്‍ പ്ലേയിലെ ആറോവര്‍ അവസാനിച്ചപ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തു. 29 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മ്മയും 23 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. 2 റണ്‍സെടുത്ത ക്വിന്റന്‍ ഡികോക്ക് പുറത്തായി. മാര്‍ക്വിസ് സ്റ്റോണിയസ് എറിഞ്ഞ ആദ്യ ഓവറില്‍ 6 റണ്‍സ്, രണ്ടാം ഓവറില്‍ അശ്വിനെ ഇറക്കിയ ഋഷഭിന്റെ തന്ത്രം വിജയിച്ചു. വെറും മൂന്ന് റണ്‍സ്. സമ്മര്‍ദ്ദത്തിനൊടുവില്‍ മൂന്നാം ഓവറില്‍ ആദ്യ പന്തില്‍ ഡികോക്ക് […]

20 April 2021 9:06 AM GMT

ജാഗ്രതയോടെ തുടങ്ങി, പിന്നെ തകര്‍ത്തടിച്ചു; പവര്‍ പ്ലേയില്‍ പവറായി ഹിറ്റ്മാന്‍
X

ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം പവര്‍ പ്ലേയിലെ ആറോവര്‍ അവസാനിച്ചപ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തു. 29 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മ്മയും 23 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. 2 റണ്‍സെടുത്ത ക്വിന്റന്‍ ഡികോക്ക് പുറത്തായി.

മാര്‍ക്വിസ് സ്റ്റോണിയസ് എറിഞ്ഞ ആദ്യ ഓവറില്‍ 6 റണ്‍സ്, രണ്ടാം ഓവറില്‍ അശ്വിനെ ഇറക്കിയ ഋഷഭിന്റെ തന്ത്രം വിജയിച്ചു. വെറും മൂന്ന് റണ്‍സ്. സമ്മര്‍ദ്ദത്തിനൊടുവില്‍ മൂന്നാം ഓവറില്‍ ആദ്യ പന്തില്‍ ഡികോക്ക് കൂടാരം കയറി. സ്‌റ്റോണിയസിന്റെ മൂന്നാം ഓവറില്‍ പക്ഷേ 7 റണ്‍സ് മുംബൈ എടുത്തു.

സമ്മര്‍ദ്ദം മുറുക്കാനെത്തിയ അശ്വിനെ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തി ഹിറ്റ്മാനും സൂര്യകുമാറും റണ്‍റേറ്റ് ഉയര്‍ത്താന്‍ ആരംഭിച്ചു. ഈ ഓവറില്‍ 15 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. സ്റ്റോണിയസിന് പകരം അഞ്ചാം ഓവര്‍ എറിയാന്‍ കഗിസോ റബാഡയാണ് എത്തിയത്. ഒരു ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെ 14 റണ്‍സാണ് ഹിറ്റ്മാന്‍ ഈ ഓവറില്‍ അടിച്ചത്.

പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ അമിത് മിശ്രയ്ക്കും റണ്‍റേറ്റ് താഴെയിറക്കാന്‍ കഴിഞ്ഞില്ല. മിശ്രയുടെ ഓവറില്‍ രണ്ട് ബൗണ്ടറിയാണ് സൂര്യകുമാര്‍ അടിച്ചത്. ആകെ പത്ത് റണ്‍സ്.

Next Story

Popular Stories