Top

‘രാഷ്ട്രീയ വിവാദങ്ങളെല്ലാം മുകേഷ് വരുത്തിവെച്ചത്, തിരുത്താന്‍ തയ്യാറായില്ല’: മേതില്‍ ദേവിക

രാഷ്ട്രീയത്തില്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്ത അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവിക വ്യക്തമാക്കി. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും ദേവിക കൂട്ടിച്ചേർത്തു ഞാന്‍ […]

26 July 2021 10:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാഷ്ട്രീയ വിവാദങ്ങളെല്ലാം മുകേഷ് വരുത്തിവെച്ചത്, തിരുത്താന്‍ തയ്യാറായില്ല’: മേതില്‍ ദേവിക
X

രാഷ്ട്രീയത്തില്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്ത അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവിക വ്യക്തമാക്കി. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും ദേവിക കൂട്ടിച്ചേർത്തു

ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനറിയാവുന്ന മനുഷ്യനാണ്. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ലെന്നും അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തതെന്നും മേതില്‍ ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. എട്ട് വർഷമായുള്ള ദാമ്പത്യത്തിന് ഒടുവിലാണ് ഈ തീരുമാനം. മേതിൽ ദേവികയുടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലാക്കാട് സ്വദേശിയായ ആദ്യ ഭർത്താവിൽ ദേവികയ്ക്ക് ഒരു മകനുണ്ട്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 1987ലാണ് സരിതയും മുകേഷും വിവാഹിതരായത്. 25 വർഷത്തെ വിവാഹ ​ബന്ധത്തിന് ശേഷം ഇരുവരും 2011ലാണ് വേർപിരിഞ്ഞത്.

Also Read: ‘മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണം’; കുടുംബപ്രശ്നങ്ങളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് ബിന്ദു കൃഷ്ണ

Next Story