Top

മെസിയുടെ കരാര്‍ വൈകുന്നത് ലാ ലിഗ നടപടികളുടെ ഭാഗമെന്നു ബാഴ്‌സ; എല്ലാം ശുഭമാകുമെന്നും മെസി തുടരുമെന്നും ലാപോര്‍ട്ടെ

ഇതിഹാസ താരമായ ലയണല്‍ മെസിക്കു പുതിയ കരാര്‍ നല്‍കുന്നതിനുള്ള കടലാസു ജോലികള്‍ എല്ലാം തീര്‍ന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് ലാ ലിഗയുടെട സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ബാഴ്‌സലോണ. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമല്ലാതായി ഔദ്യോഗികമായി മാറിയത്. ക്ലബുമായുള്ള കരാര്‍ അവസാനിച്ചതോടെ താരം ഇപ്പോള്‍ ഫ്രീ ഏജന്റാണ്. 13-ാം വയസില്‍ ബാഴ്‌സയില്‍ എത്തിയ ശേഷം കരിയറില്‍ ഇതാദ്യമായാണ് മെസി ഒരു ക്ലബിന്റെയും ഭാഗമല്ലാതെ രണ്ടു ദിനം പിന്നിടുന്നത്. മെസി ഉടന്‍ തന്നെ ബാഴ്സയുമായി […]

2 July 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസിയുടെ കരാര്‍ വൈകുന്നത് ലാ ലിഗ നടപടികളുടെ ഭാഗമെന്നു ബാഴ്‌സ; എല്ലാം ശുഭമാകുമെന്നും മെസി തുടരുമെന്നും ലാപോര്‍ട്ടെ
X

ഇതിഹാസ താരമായ ലയണല്‍ മെസിക്കു പുതിയ കരാര്‍ നല്‍കുന്നതിനുള്ള കടലാസു ജോലികള്‍ എല്ലാം തീര്‍ന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് ലാ ലിഗയുടെട സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ബാഴ്‌സലോണ. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമല്ലാതായി ഔദ്യോഗികമായി മാറിയത്. ക്ലബുമായുള്ള കരാര്‍ അവസാനിച്ചതോടെ താരം ഇപ്പോള്‍ ഫ്രീ ഏജന്റാണ്. 13-ാം വയസില്‍ ബാഴ്‌സയില്‍ എത്തിയ ശേഷം കരിയറില്‍ ഇതാദ്യമായാണ് മെസി ഒരു ക്ലബിന്റെയും ഭാഗമല്ലാതെ രണ്ടു ദിനം പിന്നിടുന്നത്.

മെസി ഉടന്‍ തന്നെ ബാഴ്സയുമായി കരാര്‍ പുതുക്കുമെന്നും രണ്ടു വര്‍ഷത്തെ കരാര്‍ സംബന്ധിച്ച് ഔദ്യോഗിക ധാരണയായെന്നും ക്ലബ് വൃത്തങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ ടീമിന്റെ സൂപ്പര്‍ താരത്തിന് ഔദ്യോഗികമായി കരാര്‍ നല്‍കാനാകാതെ ടീം വലയുന്നതെന്താണെന്നായിരുന്നു ആരാധകരുടെ ചോദ്യം.

ഇതിനാണ് ഇപ്പോള്‍ ബാഴ്‌സലോണ മറുപടി നല്‍കിയിരിക്കുന്നത്. ബാഴ്‌സയില്‍ തുടരാനാണ് മെസി ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പുതിയ കരാര്‍ ലാ ലിഗ അധികൃതരുടെ സാമ്പത്തിക നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധനയിലാണെന്നും അതിനാലാണ് കാല താമസം നേരിടുന്നതെന്നുമാണ് ക്ലബ് ഔദ്യോഗികമായി അറിയിച്ചത്.

പുതിയ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട്ടെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ”കാര്യങ്ങളെല്ലാം നല്ല രീതിയിലാണ് മുന്നോട്ടു പോവുന്നത്. ബാഴ്‌സയില്‍ തുടരാന്‍ മെസി ആഗ്രഹിക്കുന്നു.അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഞങ്ങളും. അതിനായുള്ള കടലാസു ജോലികള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. അദ്ദേഹത്തിനായി ഏറ്റവും മികച്ച ടീമിനെ നല്‍കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍”-ലപ്പോര്‍ട്ടെ പറഞ്ഞു.

2013ലാണ് ലാ ലിഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ക്ലബിനും കളിക്കാര്‍ക്കും കോച്ചിനും സപ്പോര്‍ട്ട് സ്റ്റാഫിനുമായി ഒരു സീസണില്‍ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനാകൂ.

കോപ്പാ അമേരിക്ക ടൂര്‍ണമെന്റിനായി അര്‍ജന്റീന ദേശീയ ടീമിനൊപ്പം ബ്രസീലിലുള്ള മെസി ചാമ്പ്യന്‍ഷിപ്പിനു ശേഷം കരാര്‍ ഒപ്പിടുമന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ബാഴ്സ വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച മെസി ക്ലബിന്റെ പുതിയ പ്രസിഡന്റായി ജോണ്‍ ലാപോര്‍ട്ട സ്ഥാനമേറ്റതോടെയാണ് ടീമില്‍ തുടരാന്‍ തീരുമാനിച്ചത്. മെസിയെ പിടിച്ചു നിര്‍ത്താനായി ടീമില്‍ സമഗ്ര മാറ്റം വരുത്താനും ലാപോര്‍ട്ട തയാറായിരുന്നു.

Next Story

Popular Stories