Top

അഗ്യൂറോയെ ക്യാമ്പ്‌നൗവില്‍ അവതരിപ്പിച്ച് ബാഴ്‌സ; മെസി തുടരുമെന്ന് അര്‍ജന്റീന്‍ സഹതാരം

സീസണിലെ ആദ്യ പ്രധാന സൈനിങ്ങിനൊടുവില്‍ സൂപ്പര്‍ താരത്തെ ഹോംതട്ടകമായ ക്യാമ്പ്‌നൗവില്‍ അവതരിപ്പിച്ചു ബാഴ്‌സലോണ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്‌ററ്റര്‍ സിറ്റിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് അഗ്യൂറോ ബാഴ്‌സയില്‍ എത്തിയത്. ഇന്നലെ ക്യാമ്പ് നൗവില്‍ മെഡിക്കല്‍ പരിശോാധനകള്‍ പൂര്‍ത്തിയാക്കിയ താരം ഔദ്യോഗികമായി കരാറില്‍ ഒപ്പുവച്ചു. രണ്ടു വര്‍ഷത്തെ കരാറാണ് അഗ്യൂറോയ്ക്ക് ബാഴ്‌സ നല്‍കിയിരിക്കുന്നത്. പിന്നീട് ബ്ലോഗ്രണ ജഴ്‌സിയില്‍ താരം നൗക്യാമ്പില്‍ ഇറങ്ങുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ ശേഷമാണ് അഗ്യൂറോയുടെ ബാഴ്‌സയിലേക്കുള്ള ചുവടുമാറ്റം. […]

31 May 2021 10:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഗ്യൂറോയെ ക്യാമ്പ്‌നൗവില്‍ അവതരിപ്പിച്ച് ബാഴ്‌സ; മെസി തുടരുമെന്ന് അര്‍ജന്റീന്‍ സഹതാരം
X

സീസണിലെ ആദ്യ പ്രധാന സൈനിങ്ങിനൊടുവില്‍ സൂപ്പര്‍ താരത്തെ ഹോംതട്ടകമായ ക്യാമ്പ്‌നൗവില്‍ അവതരിപ്പിച്ചു ബാഴ്‌സലോണ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്‌ററ്റര്‍ സിറ്റിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് അഗ്യൂറോ ബാഴ്‌സയില്‍ എത്തിയത്.

ഇന്നലെ ക്യാമ്പ് നൗവില്‍ മെഡിക്കല്‍ പരിശോാധനകള്‍ പൂര്‍ത്തിയാക്കിയ താരം ഔദ്യോഗികമായി കരാറില്‍ ഒപ്പുവച്ചു. രണ്ടു വര്‍ഷത്തെ കരാറാണ് അഗ്യൂറോയ്ക്ക് ബാഴ്‌സ നല്‍കിയിരിക്കുന്നത്. പിന്നീട് ബ്ലോഗ്രണ ജഴ്‌സിയില്‍ താരം നൗക്യാമ്പില്‍ ഇറങ്ങുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ ശേഷമാണ് അഗ്യൂറോയുടെ ബാഴ്‌സയിലേക്കുള്ള ചുവടുമാറ്റം. സീസണില്‍ പരുക്കിനെത്തുടര്‍ന്ന് ഏറെ മത്സരങ്ങള്‍ നഷ്ടമായിരുന്ന അഗ്യൂറോയ്ക്ക് 12 മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ സാധിച്ചത്. നാലു ഗോളുകളും നേടി.

എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോഡ് നേടിയാണ് താരം സിറ്റിയില്‍ നിന്നു പടിയിറങ്ങിയത്. ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പക്ഷേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

സിറ്റിക്കായി 275 മത്സരങ്ങളില്‍ നിന്ന് 184 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ എത്തും മുമ്പ് ലാ ലിഗയില്‍ കളിച്ചിരുന്ന അഗ്യൂറോ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താാരമാായിരുന്നനു. 175 മത്സരങ്ങളില്‍ നിന്നായി 74 ഗോളുകളാണ് മാഡ്രിഡ് ടീമിനു വേണ്ടി അഗ്യൂറോ കുറിച്ചത്.

ഇന്നലെ ബാഴ്‌സയുമായുള്ള കരാര്‍ ഔദ്യോഗികമാക്കിയതിനു പിന്നാലെ ക്യാമ്പ്‌നൗവില്‍ തന്റെ ഭാവിയെക്കുറിച്ചും അഗ്യൂറോ മനസുതുറന്നനു. ബാഴ്‌സ ജഴ്‌സിയില്‍ ലയണല്‍ മെസിക്കൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണെന്നും മെസി ബാഴ്‌സ വിട്ടുപോകില്ലെന്നും അഗ്യൂറോ വ്യക്തമാക്കി.

അര്‍ജന്റീന ദേശീയ ടീമില്‍ മെസി-അഗ്യൂറോ സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആ കൂട്ടുകെട്ട് ബാഴ്‌സയിലും ആവര്‍ത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അഗ്യൂറോ പറഞ്ഞു.

Next Story

Popular Stories