Top

ബാഴ്‌സലോണ വിട്ട് എങ്ങോട്ടുമില്ല; ലയണല്‍ മെസി കരാര്‍ പുതുക്കും, ക്ലബിന് ഉറപ്പു നല്‍കി മെസിയുടെ പിതാവും ഏജന്റുമാരും

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ട് എവിടേക്കും പോകില്ലെന്നുറപ്പായി. മെസി ബാാഴ്‌സയില്‍ തന്നെണ തുടടരുമെന്നും ക്ലബുമായി ഉടന്‍ കരാര്‍ പുതുക്കുമെന്നും മെസിയുടെ പിതാവും ഏജന്റുമാരും ബാഴ്‌സയ്ക്ക് ഉറപ്പുനല്‍കി. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വര്‍ഷത്തെ കരാര്‍ ആണ് ബാഴ്‌സ മെസിക്കു മുമ്പില്‍ വച്ചതെന്നും അതു താരം അംഗീകരിച്ചതായും മാഴ്‌സയ്ക്കു നല്‍കിയ അഭിമുഖഖത്തില്‍ മെസിയുടെ ഏജന്റ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സീസണ്‍ ലക്ഷ്യമിട്ട് പ്രസിഡന്റ് ജോണ്‍ ലാപ്പോര്‍ട്ടെ മുന്നോട്ടുവച്ച ബാഴ്‌സലോണ പ്രോജക്ടിലുള്ള […]

2 Jun 2021 11:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സലോണ വിട്ട് എങ്ങോട്ടുമില്ല; ലയണല്‍ മെസി കരാര്‍ പുതുക്കും, ക്ലബിന് ഉറപ്പു നല്‍കി മെസിയുടെ പിതാവും ഏജന്റുമാരും
X

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ട് എവിടേക്കും പോകില്ലെന്നുറപ്പായി. മെസി ബാാഴ്‌സയില്‍ തന്നെണ തുടടരുമെന്നും ക്ലബുമായി ഉടന്‍ കരാര്‍ പുതുക്കുമെന്നും മെസിയുടെ പിതാവും ഏജന്റുമാരും ബാഴ്‌സയ്ക്ക് ഉറപ്പുനല്‍കി.

സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു വര്‍ഷത്തെ കരാര്‍ ആണ് ബാഴ്‌സ മെസിക്കു മുമ്പില്‍ വച്ചതെന്നും അതു താരം അംഗീകരിച്ചതായും മാഴ്‌സയ്ക്കു നല്‍കിയ അഭിമുഖഖത്തില്‍ മെസിയുടെ ഏജന്റ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സീസണ്‍ ലക്ഷ്യമിട്ട് പ്രസിഡന്റ് ജോണ്‍ ലാപ്പോര്‍ട്ടെ മുന്നോട്ടുവച്ച ബാഴ്‌സലോണ പ്രോജക്ടിലുള്ള താല്‍പര്യമാണ് മെസിയെ ക്ലബില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നു മെസി ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റ് ബര്‍തേമ്യു അതു ചെവിക്കൊണ്ടില്ല.

ഇതേത്തുടര്‍ന്നാണ് താരം ക്ലബ് വിടാനൊരുങ്ങിയത്. എന്നാല്‍ ലാപോര്‍ട്ടെ സ്ഥനമേറ്റെടുത്തതോടെ ബാഴ്‌സയെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു നടപടികള്‍ സ്വീകരിച്ചിരുന്നു. തന്റെ വേതനം സ്വയം വെട്ടിക്കുറച്ച് മെസി ക്ലബിന് സാമ്പത്തികപരമായി ആശ്വാസം നല്‍കിയിരുന്നു.

ഇപ്പോള്‍ ലാപ്പോര്‍ട്ടെയുടെ അഴിച്ചുപണികളിലും പുതിയ താരങ്ങളെ എത്തിക്കുന്ന സമീപനത്്തിലും മെസി സന്തുഷ്ടനാണെന്നും അതാണ് ക്ലബ് വിടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ഏജന്റുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്നു താാരങ്ങളെയാണ് ഫ്രീ ഏജന്റായി ബാഴ്‌സ സൈന്‍ ചെയ്തത്. അര്‍ജന്റീനയില്‍ മെസിയുടെ സഹതാരമായ സെര്‍ജിയോ അഗ്യൂറോ, എറിക് ഗാര്‍ഷ്യ, ബ്രസീലിയന്‍ യുവതാരം എമേഴ്‌സണ്‍ എന്നിവരെയാണ് ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സ നിരയില്‍ നിന്ന് സെര്‍ജി റോബര്‍ട്ടോയെ സിറ്റിക്കു നല്‍കാനും ഡച്ച് താരങ്ങളായ മെംഫിസ് ഡിപേ, ജോര്‍ജീനിയോ ജ്ഞാല്‍ഡം എന്നിവരെ കൊണ്ടുവരാനും നീക്കമുണ്ട്.

Next Story

Popular Stories