Top

”മെസി ഫൈനല്‍ കളിച്ചത് പരുക്കേറ്റ കാലുമായി, നിങ്ങള്‍ക്ക് അവനെ കൂടുതല്‍ സ്‌നേഹിക്കാതിരിക്കാനാകില്ല” വെളിപ്പെടുത്തലുമായി സ്‌കലോണി

28 വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കോപ്പാ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കിയതിനു പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസിയെ പുകഴ്ത്തി പരിശീലകന്‍ ലയണല്‍ സ്‌കലോണി രംഗത്ത്. പരുക്കേറ്റ കാലുകളുമായാണ് മെസി ബ്രസീലിനെതിരായ ഫൈനലിന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ”കോപ്പാ അമേരിക്കില്‍ മെസി കളിച്ചതെങ്ങനെയാണെന്നറിഞ്ഞാല്‍ നിങ്ങള്‍ക്കവനെ കൂടുതല്‍ സ്‌നേഹിക്കാതിരിക്കാനാകില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു താരമില്ലാതെ ഈ നേട്ടം കൈവരിക്കാനാകില്ല. ഫൈനലും അതിനു മുമ്പുള്ള മത്സരങ്ങളിലും പൂര്‍ണ ശാരീരിക ക്ഷമതയില്ലാതെയാണ് മെസി കളിച്ചത്”- സ്‌കലോണി പറഞ്ഞു. പരുക്കേറ്റ കാലുകള്‍ എന്നു കോച്ച് പറഞ്ഞെങ്കിലും […]

12 July 2021 1:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”മെസി ഫൈനല്‍ കളിച്ചത് പരുക്കേറ്റ കാലുമായി, നിങ്ങള്‍ക്ക് അവനെ കൂടുതല്‍ സ്‌നേഹിക്കാതിരിക്കാനാകില്ല” വെളിപ്പെടുത്തലുമായി സ്‌കലോണി
X

28 വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കോപ്പാ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കിയതിനു പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസിയെ പുകഴ്ത്തി പരിശീലകന്‍ ലയണല്‍ സ്‌കലോണി രംഗത്ത്. പരുക്കേറ്റ കാലുകളുമായാണ് മെസി ബ്രസീലിനെതിരായ ഫൈനലിന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

”കോപ്പാ അമേരിക്കില്‍ മെസി കളിച്ചതെങ്ങനെയാണെന്നറിഞ്ഞാല്‍ നിങ്ങള്‍ക്കവനെ കൂടുതല്‍ സ്‌നേഹിക്കാതിരിക്കാനാകില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു താരമില്ലാതെ ഈ നേട്ടം കൈവരിക്കാനാകില്ല. ഫൈനലും അതിനു മുമ്പുള്ള മത്സരങ്ങളിലും പൂര്‍ണ ശാരീരിക ക്ഷമതയില്ലാതെയാണ് മെസി കളിച്ചത്”- സ്‌കലോണി പറഞ്ഞു.

പരുക്കേറ്റ കാലുകള്‍ എന്നു കോച്ച് പറഞ്ഞെങ്കിലും എന്തുതരം പരുക്കാണെന്നോ, അതിന്റെ സ്ഥിതിയെന്താണെന്നോ വെളിപ്പെടുത്താന്‍ സ്‌കലോണി തയാറായില്ല. എന്നാല്‍ ഹാംസ്ട്രിങ് ഇന്‍ജുറിയാണെന്ന് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കിരീടജയം നേടിയെത്തിയ അര്‍ജന്റീന ടീമംഗങ്ങള്‍ ഉജ്ജ്വല വരവേല്‍പ്പാണ് നാട്ടില്‍ ആരാധകര്‍ നല്‍കിയത്. തെരുവ് നിറഞ്ഞെത്തിയ പതിനായിരങ്ങളാണ് ആനന്ദാശ്രുക്കളോടെ ടീമിനു വേണ്ടി ആരവം മുഴക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ടായിട്ടും പലയിടത്തും അതു ലംഘിച്ചും ആഹ്‌ളാദ പ്രകടനങ്ങള്‍ നടന്നു.

Next Story

Popular Stories