Top

”പത്തുമിനിറ്റിനുള്ളില്‍ മെസി എന്നെ തകര്‍ത്തു, പ്രായമായെന്ന് അന്നേരം എനിക്ക് മനസിലായി”; വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ ഇതിഹാസതാരം

ഏതു പ്രതിരോധനിരയുടെയും പേടി സ്വപ്‌നമാണ് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി. ഇപ്പോള്‍ മെസിക്കു മുന്നില്‍ താന്‍ തോറ്റുപോയ സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ലോകം കണ്ട എണ്ണം പറഞ്ഞ പ്രതിരോധതാരങ്ങളില്‍ ഒരാളായ ഇറ്റാലിയന്‍ ഇതിഹാസം അലസാന്‍ഡ്രോ നെസ്റ്റ. ചാമ്പ്യന്‍സ് ലീഗില്‍ 2011-12 സീസണിലെ ബാഴ്‌സലോണ-എ.സി. മിലാന്‍ മത്സരങ്ങളാണ് താരം ഓര്‍ത്തെടുക്കുന്നത്. ആ സീസണില്‍ നാലു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരേ ചേരിയിലായിരുന്ന അവര്‍ പിന്നീട് ക്വാര്‍ട്ടറിലും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്നത്തെ അനുഭവങ്ങളാണ് ഒരു ഇറ്റാലിയന്‍ മാധ്യമത്തിനു […]

22 Jun 2021 1:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”പത്തുമിനിറ്റിനുള്ളില്‍ മെസി എന്നെ തകര്‍ത്തു, പ്രായമായെന്ന് അന്നേരം എനിക്ക് മനസിലായി”; വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ ഇതിഹാസതാരം
X

ഏതു പ്രതിരോധനിരയുടെയും പേടി സ്വപ്‌നമാണ് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി. ഇപ്പോള്‍ മെസിക്കു മുന്നില്‍ താന്‍ തോറ്റുപോയ സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ലോകം കണ്ട എണ്ണം പറഞ്ഞ പ്രതിരോധതാരങ്ങളില്‍ ഒരാളായ ഇറ്റാലിയന്‍ ഇതിഹാസം അലസാന്‍ഡ്രോ നെസ്റ്റ.

ചാമ്പ്യന്‍സ് ലീഗില്‍ 2011-12 സീസണിലെ ബാഴ്‌സലോണ-എ.സി. മിലാന്‍ മത്സരങ്ങളാണ് താരം ഓര്‍ത്തെടുക്കുന്നത്. ആ സീസണില്‍ നാലു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരേ ചേരിയിലായിരുന്ന അവര്‍ പിന്നീട് ക്വാര്‍ട്ടറിലും നേര്‍ക്കുനേര്‍ വന്നിരുന്നു.

അന്നത്തെ അനുഭവങ്ങളാണ് ഒരു ഇറ്റാലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നെസ്റ്റ വെളിപ്പെടുത്തിയത്. മത്സരത്തിനിടെ താന്‍ മെസിയെ ഫൗള്‍ ചെയ്‌തെന്നും എന്നാല്‍ അതിനു ശേഷം തനിക്കു നേരെ സൗഹൃദം കാട്ടിയ മെസി തന്നെ മാനസികാമയി തളര്‍ത്തിക്കളഞ്ഞെന്നും നെസ്റ്റ വെളിപ്പെടുത്തി.

”മസിയുടെ മുന്നേറ്റം തടയാന്‍ എനിക്കു മുന്നില്‍ അദ്ദേഹത്തെ ചവുട്ടിയിടുക മാത്രമായിരുന്നു വഴി. എന്നാല്‍ ചവുട്ടിയ ഞാനാണ് വീണുപോയത്. ഒരുനിമിഷം കഴിഞ്ഞു കണ്ണുതുറക്കുമ്പോള്‍ എന്നെ എഴുന്നേല്‍പിക്കാന്‍ കൈ നീട്ടി നില്‍ക്കുന്ന മെസിയെയാണ് കണ്ടത്. എന്റെ പ്രവൃത്തി കണക്കിലെടുക്കാതെ എന്നെ സഹായിക്കുകയായിരുന്നു അവന്‍. ഞാന്‍ മാനസികമായി തകര്‍ന്നുപോയ നിമിഷമായിരുന്നു അത്”- നെസ്റ്റ പറഞ്ഞു.

പ്രതിരോധത്തിനു പേരുകേട്ട തങ്ങളെ അന്നത്തെ ദിവസം മെസി ഒറ്റയ്ക്കു കീഴടക്കിയെന്നും നെസ്റ്റ പറഞ്ഞു. ”ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ 10 തവണ എന്റെ പ്രതിരോധം പൊളിച്ചു മെസി മുന്നേറ്റം നടത്തിയതാണ് ഞാന്‍ ഇന്നും ഏറെ വിഷമിക്കുന്ന സംഭവം. എനിക്കു പ്രായമായെന്നു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്”- നെസ്റ്റ കൂട്ടിച്ചേര്‍ത്തു.

ആ സീസണില്‍ നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും മെസിയുടെ ടീമിനായിരുന്നു ജയം. രണ്ടു മത്സരങ്ജള്‍ സമനിലയിലായി. ക്വാര്‍ട്ടറില്‍ ആദ്യപാദത്തില്‍ ബാഴ്‌സയെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാനായെങ്കിലും രണ്ടാം പാദത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ജയിച്ച കറ്റാലന്‍ ടീം സെമിയിലേക്കു മുന്നേറുകയും ചെയ്തു.

Next Story

Popular Stories